കാണാതായ റിസോര്‍ട്ട് ജീവനക്കാരന്റെ ബൈക്ക് പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കാണാതായ റിസോര്‍ട്ട് ജീവനക്കാരന്റെ  ബൈക്ക് പുഴയുടെ തീരത്ത് നിന്ന് കണ്ടെത്തി. പോതമേട്ടിലെ ഒരു റിസോര്‍ട്ടില്‍ ജോലിചെയ്തിരുന്ന ലോക്കാട് എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശിയായ ശരവണനെ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാണാതായത്.

കഴിഞ്ഞ 20ന് റിസോര്‍ട്ടിലെ പണി കഴിഞ്ഞ് രാത്രി 12 മണിയോടെ മടങ്ങിയ യുവാവ് വീട്ടില്‍ എത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് റിസോര്‍ട്ട് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയ നിലയിലായിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാര്‍ ബന്ധുക്കളെ വിളിച്ച്‌ കാര്യം അറിയിച്ചപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയ്ക്കാണ് ഹെഡ് വര്‍ക്സ് ഡാമിന്റെ  ഭാഗവും ഹൈറേഞ്ച് ക്ലബ്ബിന്റെ  സമീപത്തുമുള്ള പുഴയുടെ തീരത്തായി ഒരു ബൈക്കും ചെരിപ്പും അസ്വാഭാവിക നിലയില്‍ കണ്ടെത്തിയത് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്യത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...