കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാമല യൂണിവേഴ്‌സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് വീടിനടുത്തുള്ള കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ പറയുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അച്ഛൻ കിളികൊല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളിയാഴ്ച ഉച്ചയോടെ അച്ഛനും നാട്ടുകാരും റെയിൽവേ ട്രാക്കിനു സമീപം പരിശോധന നടത്തിയപ്പോൾ ഓടയ്ക്കു സമീപം ചെരിപ്പ് കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കാടുമൂടിയ ഓടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിനു സമീപത്തെ ഉയർന്ന ഭാഗത്തെ വഴിയിലൂടെ നടന്നുപോകുമ്പോൾ കാൽവഴുതി താഴേക്കു വീണതാകാമെന്നു സംശയിക്കുന്നു. അന്വേഷണം നടത്തിവരുകയാണെന്ന് സ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നന്ദ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...