തൃശൂരിൽ നിന്ന് കാണാതായ 15-കാരനെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസർകോട് : തൃശൂർ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വേമ്പല്ലൂർ സ്കൂളിലെ വിദ്യാർഥിയാണ് ടി എം അബ്ദുൾ നിഹാൽ. ലോഡ്ജ് ജീവനക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ബുധനാഴ്ച വൈകിട്ടാണ് നിഹാൽ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ വൈകിയും മുറിക്ക് പുറത്തേക്ക് നിഹാലിനെ കാണാതായതോടെയാണ് ജീവനക്കാർ വാതിൽ തുറന്ന് നോക്കിയത്. ബുധനാഴ്ച രാവിലെ 6.45ഓടെ ട്യൂഷന് പോകുന്നും എന്ന് പറഞ്ഞാണ് നിഹാൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തിരികെയെത്താതായതോടെ നിഹാലിനെ കാണാതായതായി കുടുംബം കൊടുങ്ങല്ലൂർ പോലസീസിൽ പരാതി നൽകി.

മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴിക്കോടായിരുന്നു. പിന്നീട് ട്രെയിൻമാർ​ഗം കാസർകോട് എത്തി എന്നാണ് നി​ഗമനം. തിരിച്ചറിയൽ കാർഡിലെ വിവരങ്ങളിലൂടെയാണ് മരിച്ചത് നിഹാലെന്ന് സ്ഥിരീകരിച്ചത്. നിഹാലിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങി അപകടം ; ചികിത്സയിലായിരുന്ന മലയാളി യുവാവിന് ദാരുണാന്ത്യം

0
റിയാദ്: ജോലിക്കിടെ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങി പ്രവാസി മലയാളി മരിച്ചു. കൊല്ലം...

എറണാകുളം – ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ റെയിൽവേ സ്റ്റേഷനിൽ...

0
ഒറ്റപ്പാലം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിച്ചതിന്...

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി

0
ന്യൂഡൽഹി : ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ...

മാസപ്പടിക്കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ

0
ഡൽഹി : മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ...