വയനാട് നിന്ന് കാണാതായ യുവതിയേയും അഞ്ച് മക്കളേയും കണ്ടെത്തി ; നാടുവിട്ടത് ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നെന്ന് യുവതി

For full experience, Download our mobile application:
Get it on Google Play

വയനാട് : കമ്പളക്കാട് നിന്ന് കാണാതായ കുടുംബത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. അമ്മയെയും അഞ്ചു കുട്ടികളെയും ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഗുരുവായൂര്‍ പോലീസ് വയനാട് പോലീസിന് വിവരം കൈമാറിയിട്ടുണ്ട്. കുടുംബത്തിന് ഗുരുവായൂര്‍ പോലീസ് ഭക്ഷണം വാങ്ങി നല്‍കി. വയനാട് പോലീസ് എത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമ്മയെയും കുട്ടികളെയും കൈമാറും.

18-ാം തിയതി മുതലാണ് അമ്മയേയും അഞ്ച് കുട്ടികളേയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ പോയതിന് ശേഷമാണ് ഗുരുവായൂരില്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. കുടുംബ പ്രശ്‌നം മൂലമാണ് നാടുവിട്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്ന് യുവതി ആരോപിക്കുന്നു. മര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് നാടുവിട്ടത്. ഫറൂക്കിലെയും ഷൊര്‍ണൂരിലെയും ബന്ധുക്കളുടെ വീടുകള്‍ സന്ദര്‍ശിച്ചു.

വയനാട്ടില്‍ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറൂക്കിലേക്കും പോയി. പിന്നീട് ഫറോക്കില്‍ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഷോര്‍ണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും അവിടെനിന്ന് തൃശ്ശൂരില്‍ എത്തിയശേഷം ബസ് മാര്‍ഗ്ഗമാണ് ഗുരുവായൂരില്‍ എത്തിയത്. ചേളാരിയിലെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയതെന്ന് ഭര്‍ത്താവും ബന്ധുക്കളും പറഞ്ഞിരുന്നു. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ബന്ധുക്കളും പോലീസും ശ്രമിച്ചിരുന്നെങ്കിലും അത് സാധിച്ചിരുന്നില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...