ഇക്കോ ടൂറിസം സെന്ററിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പുതുപ്പാടി കക്കാട് ഇക്കോ ടൂറിസം സെന്ററിൽ ഒഴുക്കിൽപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിനി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. ഒരു കുട്ടി ഒഴുക്കിൽപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാല്‍ കുട്ടിയല്ലെന്നും യുവതിയാണ് അപകടത്തില്‍ പെട്ടതെന്നും പിന്നീട് വ്യക്തമാവുകയായിരുന്നു. തസ്നീമിന്റെ കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈങ്ങാപ്പുഴ കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ തിരുവോണദിനത്തിൽ വൈകിട്ട് മൂന്നരയാടെയായിരുന്നു അപകടം. വനപ്രദേശത്ത് ശക്തമായി മഴ പെയ്തതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു. ഒഴുക്കിൽപെട്ട മുഹമ്മദ് റാഷിദിനെ ടുറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ് യുവതി വെള്ളത്തിൽ അകപ്പെട്ടത് അറിയുന്നതും തിരച്ചിൽ നടത്തുന്നതും. തിരച്ചലിൽ കുറുമരുകണ്ടി ഭാഗത്ത് നിന്നും യുവതിയെ കണ്ടെത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...