Monday, May 20, 2024 3:42 pm

ഇടതുസർക്കാർ കേരളത്തെ പട്ടിണിയിലാക്കി : അൻസാരി ഏനാത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇടതുസർക്കാരിന്റെ ഭരണം കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി ഏനാത്ത്. നിത്യോപയോഗ സാധനങ്ങളുടെ തീവില, അരവയർ നിറയ്ക്കാൻ ജനം പാടുപെടുമ്പോള്‍ വിപണിയിൽ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ തിരുവോണദിനത്തിൽ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വർധിച്ചു. 3400 കോടി സപ്ലൈകോയുടെ ബാധ്യതക്ക് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ച 250 കോടി അപര്യാപ്തമാണ്. കരാറുകാരുടെ കുടിശ്ശിക തീർക്കാൻ പോലും ഈ തുക തികഞ്ഞില്ല. അതിനാൽ യഥാസമയത്ത് അവശ്യ സാധനങ്ങൾ സപ്ലൈകോയിൽ എത്താതിരിക്കാൻ കാരണമായി.

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനാൽ ഉൽപ്പാദന മേഖലകളെ സാരമായി ബാധിച്ചു. ഇന്ധന, പാചകവാതക വിലവർധനവ് കുടുംബ ബജറ്റിനെ താളംതെറ്റിച്ചു. സർക്കാരിന്റെ പരസ്യവാചകങ്ങളല്ല ജനങ്ങളുടെ ജീവിത യാഥാർത്ഥ്യം. ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതും പെൻഷൻ നൽകുന്നതും സപ്ലൈകോയിൽ സാധനങ്ങൾ എത്തുന്നതും വാർത്തയാകേണ്ടി വരുന്നത് ഭരണപരാജത്തിൻ്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, സെക്രട്ടറിമാരായ റിയാഷ് കുമ്മണ്ണൂർ, സഫിയ പന്തളം, ട്രഷറർ ഷാജി കോന്നി, ജില്ലാ സെക്രട്ടറിയേറ്റംഗം എംഡി ബാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ രവി പുതുമല, ഷൈജു ഉളമ, ബിനു ജോർജ്ജ്, സിയാദ് നിരണം, അഡ്വ. അബ്ദുൽ നാസർ, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്റഫ് ആലപ്ര, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലിം, അടൂർ മണ്ഡലം കമ്മിറ്റി അംഗം അൽഅമീൻ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാന പാതയിലെ അമിത വേഗത അപകടങ്ങൾക്ക് കാരണമാകുന്നു

0
കോന്നി : പുൻലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വാഹനങ്ങളുടെ അമിത വേഗത...

രണ്ട് ചക്രവാതച്ചുഴി ; ന്യൂനമർദ്ദ പാത്തി – കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ...

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ...

മഴക്കാല പൂർവ്വ പ്രവർത്തനം നടന്നിട്ടില്ല, 2 ദിവസം മഴ പെയ്തപ്പോൾ തലസ്ഥാനമുൾപ്പെടെ വെള്ളക്കെട്ടിൽ :...

0
തിരുവനന്തപുരം: മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി...

അമീറുല്‍ ഇസ്ലാം നിരപരാധി, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഡ്വ. ബിഎ ആളൂര്‍

0
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്‍റെ...