സംസ്ഥാന പാതയിലെ അമിത വേഗത അപകടങ്ങൾക്ക് കാരണമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുൻലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വാഹനങ്ങളുടെ അമിത വേഗത അപകടങ്ങൾക്ക് കാരണമാകുന്നു. കനത്ത മഴയിൽ വാഹനങ്ങളുടെ ടയറുകൾ തെന്നി മാറിയാണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ ദിവസവും നിരവധി വാഹനാപകടങ്ങൾ ആണ് നടക്കുന്നത്. പുളിമുക്ക്, മാമ്മൂട്, കലഞ്ഞൂർ, കൂടൽ, ചൈനാ മുക്ക് തുടങ്ങി നിരവധി ഭാഗങ്ങളിൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓവർ ടേക്കിങ് വർധിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. സംസ്ഥാന പാതയിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി ആളുകൾ ആണ് മരണപ്പെട്ടിട്ടുള്ളത്.

സംസ്ഥാന പാതയുടെ ടാറിങ് പൂർത്തിയായി എങ്കിലും പലയിടങ്ങളിലും ഇനിയും ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കേണ്ടത് ഉണ്ട്. ഇതിനാൽ തന്നെ ഇരുചക്ര വാഹനാപകടങൾ ആണ് കൂടുതലായും നടക്കുന്നത്. കോന്നി മല്ലശേരിമുക്കിൽ കോന്നി മാമ്മൂട് തുടങ്ങി നിരവധി സ്ഥലങ്ങൾ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ് ഇപ്പോൾ. റോഡിലെ മഞ്ഞ വരകൾ മുറിച്ചു കടന്നതിനെ തുടർന്ന് ഉണ്ടായ അപകടങ്ങളും അനവധിയാണ്. സംസ്ഥാന പാതയിൽ പലയിടത്തും റോഡിൽ ആവശ്യത്തിനുള്ള വീതി കുറവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കെ എസ് റ്റി പി പലയിടത്തും വീതി എടുക്കാതെയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. സ്ഥിരം അപകട മേഖലകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം എന്ന ആവശ്യവും നടപ്പാകാനുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...

ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയായിരുന്നില്ല ; മുൻ സർക്കാർ ബാക്കിവെച്ചത് 5263 കോടി രൂപയെന്ന്...

0
തിരുവനന്തപുരം: 2026 ഏപ്രിലിൽ ഖജനാവിൽ ഉണ്ടായിരുന്നത് 5263 കോടിയെന്ന് കണക്കുകൾ. നേരത്തെ ഖജനാവിൽ...

ഒൻപതാം ക്ലാസുകാരെയും വട്ടംകറക്കി സി.ബി.എസ്.ഇ ; പുസ്തക വിതരണം അനിശ്ചിതത്വത്തിൽ

0
തൃശ്ശൂർ : പ്ലസ്ടു പരീക്ഷാ വിവാദങ്ങളുടെ ചൂടാറും മുൻപേ പുതിയ അധ്യയന...

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...