അമീറുല്‍ ഇസ്ലാം നിരപരാധി, വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകുമെന്ന് അഡ്വ. ബിഎ ആളൂര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമീന്‍റെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെ തള്ളിക്കൊണ്ട് പ്രതിയുടെ അഭിഭാഷകൻ അഡ്വ. ബിഎ ആളൂര്‍. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് അഡ്വ. ബിഎ ആളൂര്‍ പറയുന്നത്. അമീറുല്‍ ഇസ്ലാം നിരപരാധിയെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂര്‍. കേസില്‍ എല്ലാ കാര്യങ്ങളും മുടിനാരിഴ കീറി പരതിക്കൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചതാണ്, ആകെയുള്ള മെഡിക്കല്‍ എവിഡൻസ് പ്രതി കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്, എന്നാല്‍ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് ആവര്‍ത്തിച്ച് കോടതിയില്‍ പറഞ്ഞിട്ടുള്ളതാണ്, ഇക്കാര്യങ്ങളൊന്നും രണ്ടാമതൊന്ന് പരിഗണിക്കാൻ കോടതിക്ക് കഴിഞ്ഞിട്ടില്ല, ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം വന്ന് അന്വേഷിച്ച് അവസാനമാണ് ഈയൊരു പ്രതിയാണ് കുറ്റം ചെയ്തത് എന്ന നിലയിലായത്, ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പറയുന്ന മറ്റുള്ളവരെ പറ്റി പോലും അന്വേഷിക്കാൻ അന്വേഷണസംഘം തയ്യാറായില്ല, അന്നത്തെ എസ്പി ഉണ്ണിരാജനും കേസിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല, ഡിജിപിയും കേസ് ശാസ്ത്രീയമായ രീതിയില്‍ അന്വേഷിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടയാളാണ്, സുപ്രീംകോടതിയില്‍ വിധിയിലെ ഓരോ കാര്യവും പരിശോധിക്കണം, അപ്പീലില്‍ എല്ലാം അക്കമിട്ട് പറഞ്ഞിട്ടുള്ളതാണെന്നും അഡ്വ ബിഎ ആളൂര്‍. ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളതെന്നും അഡ്വ. ബിഎ ആളൂര്‍. ഒരു കിളുന്ത് പയ്യനായ അമീറുല്‍ ഇസ്ലാം ശക്തയായ ഒരു വ്യക്തിയെ കീഴ്പെടുത്തി, ബലാത്സംഗം ചെയ്തുവെന്നെല്ലാം പറഞ്ഞാല്‍ അത് നിയമവിരുദ്ധമായിരിക്കും. മറ്റാരോ കുറ്റം ചെയ്തിട്ട് അത് അന്വേഷിക്കാൻ അന്വേഷണസംഘം തയ്യാറായില്ല, സുപ്രീംകോടതിയില്‍ എല്ലാം വെളിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ. ബിഎ ആളൂര്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവർക്കറെ പുകഴ്ത്തി ചോദ്യപേപ്പർ തയ്യാറാക്കി ; അധ്യാപകന്റെ സസ്‌പെൻഷന് സ്റ്റേയില്ലെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: സ്‌കൂൾ ക്വിസ് മത്സരത്തിനായി വിഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി...

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ്...

രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി

0
ന്യൂഡൽഹി: രാജ്യസഭയിലെ ‘ലുങ്കിവാല’ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി ജോൺ ബ്രിട്ടാസ് എംപി....

ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും...