മഴ തുടങ്ങിയതോടെ അബാന്‍ ജംഗ്‌ഷന്‍ വെള്ളക്കെട്ടായി മാറി ; പണിതീരാത്ത മേല്‍പ്പാലം മറുവശത്ത്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴ തുടങ്ങിയതോടെ അബാന്‍ ജംഗ്‌ഷന്‍ വെള്ളക്കെട്ടായി മാറി. കനത്ത മഴയില്‍ ഇവിടം മുങ്ങിപ്പോകുന്ന അവസ്ഥയാണ്‌. മേല്‍പ്പാലം പണിയെ തുടര്‍ന്ന്‌ ഇതുവഴി വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍തന്നെ പ്രയാസമാണ്‌. പണി നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക്‌ കടന്നുപേകാനുള്ള വീതിമാത്രമാണുള്ളത്‌. ഈ സാഹചര്യല്‍ വെള്ളക്കെട്ടുകൂടി രൂപപ്പെട്ടതോടെ വാഹനയാത്ര ദുസ്സഹമായി മാറികഴിഞ്ഞു. കാല്‍നട യാത്രക്കാര്‍ വെള്ളത്തില്‍ ഇറങ്ങിയാണു പോകുന്നത്‌.
നഗരത്തില്‍ തിരക്കുള്ള ഭാഗമാണിത്‌. മേല്‍പ്പാലം പണികള്‍ എന്ന്‌ തീരുമെന്ന്‌ ആര്‍ക്കും അറിയില്ല. പണികള്‍ തുടങ്ങിയതില്‍ പിന്നെ എല്ലാം അവതാളത്തിലായി. അബാന്‍ ജംഗ്‌ഷനിലെയും ബസ്‌ സ്‌റ്റാന്റിലേയും കടകളില്‍ കച്ചവടം തീരെ കുറഞ്ഞു.

2021 ഡിസംബറിലായിരുന്നു  മേല്‍പ്പാലം നിര്‍മാണോദ്‌ഘാടനം. 18 മാസം കൊണ്ട്‌ പാലം പണി തീര്‍ക്കുമെന്നാണ്‌ പറഞ്ഞത്‌. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും പകുതി പണിപോലും പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയാവാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടി വരും. അഞ്ച്‌ സ്‌പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ആറാമത്തെ സപാനിന്‍റെ പണികള്‍ നടക്കുന്നു. ഇതുവഴി കടന്നുപോകുന്ന വൈദ്യൂത ലൈനുകളും മാറ്റി സ്‌ഥാപിക്കേണ്ടതുണ്ട്‌ . തുടക്കം മുതലെ പണികള്‍ ഇഴഞ്ഞാണ്‌ നീങ്ങുന്നത്‌. നിലവില്‍ സ്വകാര്യ ബസുകള്‍ സ്‌റ്റാന്റിലേക്ക്‌ കയറി ഇറങ്ങാന്‍ പോലും ബുദ്ധിമുട്ടാണ്‌. വാഹനങ്ങള്‍ക്ക്‌ സൈഡ്‌ കൊടുക്കാന്‍ സ്‌ഥലമില്ലാതെ ഇടയ്‌ക്കിടെ ഗതാഗത കുരുക്കുണ്ടാകുന്നുണ്ട്‌. ഇതര സംസ്‌ഥാനത്തുനിന്ന്‌ വരുന്ന അയ്യപ്പഭക്‌തര്‍ ഇവിടെവന്ന്‌ ദിശ അറിയാതെ കുടുങ്ങാറുണ്ട്‌.

46.80 കോടി രൂപ ചെലവഴിച്ചാണ്‌ മേല്‍പ്പാലം നിര്‍മ്മാണം. സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിനു സമീപത്തുനിന്നു തുടങ്ങി മുത്തൂറ്റ്‌ ആശുപത്രിക്ക്‌ സമീപം അവസാനിക്കും വിധമാണ്‌ മേല്‍പ്പാലം. സര്‍വീസ്‌ റോഡിന്റെ പണി തുടങ്ങിയിട്ടില്ല. ഇതിനായുള്ള സ്‌ഥലം ഏറ്റെടുപ്പിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്‌. ശ്രീവല്‍സം ഭാഗത്ത്‌ കുറെ സ്‌ഥലം എറ്റെടുത്തു. നഗരസഭയുടെ അധീനതയിലുള്ള ഭാഗങ്ങള്‍ നേരത്തെ ഏറ്റെടുത്തിരുന്നു. സ്വകാര്യ വ്യക്‌തികളുടെ സ്‌ഥലമാണ്‌ ഇനി വിട്ടുകിട്ടാനുള്ളത്‌. മൂന്നു മാസത്തിനകം സര്‍വീസ്‌ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ്‌ പറയുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...