കേരളത്തില്‍ വ്യാജ ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകള്‍ വ്യാപകമാകുന്നു ; കണ്ണടച്ച് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹെയർ പ്ലാന്റിംഗ് ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത് വൻ തട്ടിപ്പെന്നു സൂചന. കൊച്ചിയിലും കോഴിക്കോടുമാണ് ഇത്തരം തട്ടിപ്പ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്.
ഹെയർ പ്ലാന്റിംഗ് നടത്തിയതിനെ തുടര്‍ന്ന് ക്ഷയരോഗം പിടിപെട്ടവർ പോലും കേരളത്തിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. വന്‍ തുകയാണ് ഹെയർ പ്ലാന്റിംഗിന് വ്യാജ ക്ലിനിക്കുകള്‍  ഈടാക്കുന്നത്. അതീവ സൂഷ്മതയോടെ ചെയ്യേണ്ട ഈ ഓപ്പറേഷന്‍ ചെയ്യുന്നതാകട്ടെ മതിയായ യോഗ്യതയില്ലത്തവരുമാണ്. ഓപ്പറേഷൻ തിയേറ്റർ എന്നപേരില്‍ തട്ടിക്കൂട്ടുന്ന മുറികള്‍ വേണ്ടത്ര ശുചിത്വമില്ലാത്തതാണ്. കോഴിക്കോടും കൊച്ചിയിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകിയിട്ടും ആരോഗ്യവകുപ്പോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് ആരെയും ആശ്ചര്യപ്പെടുത്തും.

മതിയായ യോഗ്യതയില്ലാത്തവരാണ് വ്യാജ ക്ലിനിക്കുകളില്‍ ഹെയർ പ്ലാന്റേഷൻ സർജറി നടത്തുന്നത്. ഇത്തരത്തില്‍ സർജറി ചെയ്ത് ക്ഷയരോഗം ബാധിച്ച വ്യക്തിയുടെ തലയുടെ ചിത്രം പുറത്തുവന്നിരുന്നു. എന്നിട്ടും കണ്ണടക്കുകയാണ് ആരോഗ്യവകുപ്പും പോലീസും. അധികാരികളുടെ അനാസ്ഥയില്‍ തകരുന്നത് നിരവധി ജീവിതങ്ങളാണ്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കോഴിക്കോട് ഡിഎംഒ യുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. മതിയായ യോഗ്യതയും അംഗീകാരവും ഇല്ലാത്തവരെ വെച്ച്  സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഡിഎംഒയുടെ റിപ്പോർട്ടിൽ പറയുന്നത്. ഡിഎംഒ റിപ്പോർട്ട് പുറത്തിറക്കിയിട്ടും ഇത്തരം സ്ഥാപനങ്ങൾ കോഴിക്കോട് കൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലും കോഴിക്കോടും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ വ്യാജ ഡോക്ടർമാർ നിലവിൽ രോഗികളെ ശസ്ത്രക്രിയ ചെയ്തു വരികയാണ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നും തന്നെ മരണങ്ങൾ സംഭവിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വസിക്കാവുന്ന ഏക കാര്യം. ഇനി ഒരു ജീവൻ പൊലിയുന്നതുവരെ കാത്തിരിക്കണമോ എന്നതാണ് ആരോഗ്യവകുപ്പിന് നേരെ ഉയർന്നുവരുന്ന ചോദ്യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...