സ്വദേശിവത്കരണ നിയമലംഘനം ; കർശന മുന്നറിയിപ്പുമായി യു.എ.ഇ

For full experience, Download our mobile application:
Get it on Google Play

ദുബൈ: സ്വദേശിവത്കരണ നിയമം മറികടക്കാനുള്ള നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ. നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. വ്യാജ സ്വദേശിവത്കരണം നടത്തിയ 1370 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 2022ൻറെ ആദ്യ പകുതി മുതൽ 2024 മേയ്16 വരെ നടത്തിയ പരിശോധനയിൽ സ്വകാര്യ കമ്പനികൾ 2,170 പൗരൻമാരെ വ്യാജമായി നിയമിച്ചതായാണ്കണ്ടെത്തിയത്. സ്വദേശിവത്കരണ തോത്മറികടക്കുന്നതിനായാണ്സ്ഥാപനങ്ങൾ വ്യാജ സ്വദേശി നിയമങ്ങൾ നടത്തിയത്. നിയമലംഘനം കണ്ടെത്തിയ കമ്പനികളിൽനിന്ന്20,000 മുതൽ ലക്ഷം ദിർഹം വരെപിഴ ചുമത്തി. സ്വദേശികളുടെ സഹകരണത്തോടെ നടത്തുന്ന ഇത്തരം നിയമലംഘനങ്ങൾ പൊറുപ്പിക്കില്ലെന്ന്മന്ത്രാലയം മുന്നറിയിപ്പു നൽകി. അതേസമയം,സ്വദേശിവത്കരണ പദ്ധതി വിജയകരമായാണ് യു.എ.ഇയിൽ മുന്നേറുന്നത്.

നിയമം നടപ്പിൽ വന്ന ശേഷം ഇതുവരെ 20,000 സ്വകാര്യ കമ്പനികൾ സ്വദേശി നിയമനം നടത്തിയിട്ടുണ്ട്. നിയമലംഘനം തടയാൻ മന്ത്രാലയത്തിൻറെ സ്മാർട്ട്ആപ്ലിക്കേഷൻ ഉപയോഗിച്ചും വെബ്‌സൈറ്റിലൂടെയും പരാതി സമർപ്പിക്കാം. 50ലധികംജീവനക്കാരുള്ള സ്ഥാപനങ്ങൾ 2024 ജൂൺ 30നകം ഒരു സ്വദേശിയെ നിയമിക്കണമെന്നാണ്‌നിയമം. നാഫിസ്പദ്ധതി നടപ്പിലാക്കിയ ശേഷം 2021 മുതൽ ഇതുവരെ സ്വദേശിവത്കരണത്തിൽ 170 ശതമാനം വളർച്ചരേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...