തൃശൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഏനാമാവ് റെഗുലേറ്ററിന് സമീപം പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപാടം പൊതുശ്മശാനത്തിന് സമീപം താമസിക്കുന്ന ആരി വീട്ടിൽ ഹരികൃഷ്ണൻ ഭാര്യ നിജിഷ (20) യാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് യുവതിയെ വീട്ടിൽ നിന്നും കാണാതായത്. പാവറട്ടി പോലീസും അഗ്നിശമന സേനയും നാട്ടുകാരും പുലർച്ചെ മുതൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പിന്നീട് രാവിലെ പത്തരയോടെ പുഴയിൽ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ 22 നാണ് താനാപാടം പത്യാല സുരേഷിന്റെ  മകൾ നിജിഷയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ സി.ഐ, എം.കെ.രമേഷിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കർക്കടക വാവുബലി ; തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മദ്യനിരോധനം

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്റ്റ് 11 രാത്രി 12 മണി...

1,263 വെബ്‌സൈറ്റുകൾക്കും 4,996 ടെലിഗ്രാം ചാനലുകൾക്കും പൂട്ടിട്ട് കേന്ദ്രം

0
ന്യൂഡൽഹി: സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുകയും, അതിന് വഴിയൊരുക്കുകയും ചെയ്ത...

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...