കൊച്ചി : കോട്ടയം നഗരത്തില്‍ നിന്നും കാണാതായ യുവാവിനെ കൊച്ചിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവപുരം പടുപാറ സുബൈദ മന്‍സിലില്‍ അസറുദ്ദീന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം നഗരത്തില്‍ നിന്നും കാണാതായ യുവാവിനെയാണ് കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം മറൈന്‍ ഡ്രൈവ് ഭാഗത്ത് പണി പൂര്‍ത്തിയായി വരുന്ന കൊച്ചി കോര്‍പറേഷന്റെ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നാണ് വിവരം. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
കോട്ടയം നഗരത്തില്‍ നിന്നും കാണാതായ യുവാവിനെ കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment



























