മിഷൻ അരിക്കൊമ്പൻ ; ഇന്ന് അഞ്ചംഗ സമിതി ഹൈക്കോടതിയിൽ സമവായ റിപ്പോർട്ട് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ അഞ്ചംഗ സമിതി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കുന്നത് സമവായ റിപ്പോർട്ട്. നാട്ടുകാരുടെ അഭിപ്രായത്തിനാണ് മുൻ‌തൂക്കം നൽകിയിരിക്കുന്നത്. അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സമിതി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കും. അരിക്കൊമ്പനെയും നാട്ടുകാരെയും എല്ലാം പരിഗണിച്ചായിരിക്കും റിപ്പോർട്ട്. സമരക്കാരിൽ പരാതിയുള്ളവരെ ഇനിയും കാണാൻ തയ്യാറാണെന്നും അമിക്കസ് ക്യൂറി എസ് രമേഷ് ബാബു പറഞ്ഞു. പിടികൂടാനുള്ള നടപടികൾ വൈകുന്നതിനിടെ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം വീണ്ടും കുംകി താവളത്തിന് സമീപമെത്തിയത് ഭീതിപരത്തി. വനപാലകരും ആർ.ആർ.ടി.സംഘവുമെത്തി ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ദൗത്യ മേഖലക്ക് സമീപം സിമന്റ് പാലത്താണ് അരിക്കൊമ്പനുള്ളത്.

അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...