തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മിഷൻ സമുദ്ര പദ്ധതിയെന്ന് പി. പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷൻ സമുദ്ര’ പദ്ധതിയെന്ന് പി. പ്രസാദ്. ഈ പദ്ധതി അങ്ങേയറ്റം ആശങ്ക ഉളവാക്കുന്നതാണെന്നും, തീരദേശത്തെ യഥാർത്ഥ പ്രശ്നങ്ങളെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയെ ബ്ലൂ എക്കണോമി തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് പിന്നിൽ കരിമണൽ ഖനനം നടത്തുക എന്ന ഗൂഢലക്ഷ്യമാണുള്ളത്. കരിമണൽ സ്വപ്നം കണ്ട് വൻകിട കമ്പനികൾക്ക് പറന്നിറങ്ങാനുള്ള സ്ഥലമല്ല ആലപ്പുഴയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന അതേ രീതിയിലാണോ കേരളത്തിലും ബ്ലൂ എക്കണോമി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. ബ്ലൂ എക്കണോമിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണെന്ന് സർക്കാർ വെളിപ്പെടുത്തണം. കേരളത്തിന്റെ തീരദേശത്തിന്റെ 60 ശതമാനത്തിലധികം കടലാക്രമണ ഭീഷണി നേരിടുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് തീരദേശ മേഖലയിലെ സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ദിരാഗാന്ധി കാണിച്ച വലിയ താല്പര്യം പ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധി ഗ്യാരണ്ടി പറയുന്നവർ എന്തുകൊണ്ടാണ് തീരദേശ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇത് അവഗണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലൂ എക്കണോമി മത്സ്യത്തൊഴിലാളികൾക്കെതിരെയുള്ള കെണിയാണെന്ന് മുമ്പ് വ്യക്തമാക്കിയ കെ.സി. വേണുഗോപാൽ, ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഈ വിഷയത്തിൽ വി.എം. സുധീരൻ എടുത്തിട്ടുള്ള നിലപാടുകളെ അദ്ദേഹം സ്വാഗതം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം...

0
തിരുവനന്തപുരം: ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...