മിഷന്‍ സുനന്ദിനി പദ്ധതിക്ക് ഇലന്തൂര്‍ ബ്ലോക്കില്‍ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍ സുനന്ദിനി പദ്ധതിക്ക് തുടക്കമായി. പശുക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇതുവഴി ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാദ്ധ്യമാകും.

ബ്ലോക്ക് പരിധിയില്‍ പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും നല്ല ആരോഗ്യമുള്ള കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാലിത്തീറ്റയ്‌ക്കൊപ്പം ധാതുലവണ മിശ്രിതവും സബ്‌സിഡി നിരക്കില്‍ നല്‍കും. ആദ്യഘട്ടം എന്ന നിലയ്ക്ക് ബ്ലോക്ക് പരിധിയിലെ 210 പശുക്കളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം കുഴിക്കാല മൃഗാശുപത്രി ഹാളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം നിര്‍വഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ജെസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ബി.സത്യന്‍,സാലി തോമസ്, മല്ലപ്പുഴശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജു ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ശാലിനി അനില്‍കുമാര്‍, ബെന്നി കുഴിക്കാല, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഉമ്മന്‍ പി. രാജ്, പത്തനംതിട്ട പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രം ഫീല്‍ഡ് ഓഫീസര്‍ എം. രമേശ്, മൃഗാശുപത്രി കുഴിക്കാല വെറ്ററിനറി സര്‍ജന്‍ ഡോ.പി.സി.ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...