കൊച്ചിയുടെ തീരക്കടലില്‍ മുങ്ങിയ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചിയുടെ തീരക്കടലില്‍ മുങ്ങിയ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. ടാങ്കുകളില്‍ നിന്നുള്ള എണ്ണ നീക്കം ചെയ്യലും രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ പുറത്തെടുക്കലും അടുത്തഘട്ടമായി നടക്കും. കേരള തീരത്തു നിന്നും 13 നോട്ടിക്കല്‍ മൈല്‍ അകലെയായി മെയ് 25 ന് കടലില്‍ മുങ്ങിയ എംഎസ്‌സി എല്‍സ കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച തടയാനുള്ള ആദ്യ ഘട്ട ദൗത്യം ആരംഭിച്ചു. ജൂണ്‍ 5 മുതല്‍ ആരംഭിച്ച പ്രാഥമിക പരിശോധന പൂര്‍ത്തിയായതിനു പിന്നാലെയാണ് ദൗത്യസംഘം പുറപ്പെട്ടത്. 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘമാണ് സീമെക് ത്രീ എന്ന കപ്പലില്‍ കടലിലേക്ക് തിരിച്ചത്. ഇന്ധന ടാങ്കുകളിലെ സുഷിരങ്ങളിലൂടെയും ഇന്ധന പൈപ്പുകള്‍ ഘടിപ്പിക്കുന്ന ഭാഗത്തുമുള്ള ചോര്‍ച്ചകള്‍ അടയ്ക്കുകയാണ് സംഘത്തിന്റെ ആദ്യ ഘട്ട ദൗത്യം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ജലത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന വിദൂര നിയന്ത്രിത യന്ത്ര സാമഗ്രികളുടെ സഹായത്തോടെയാണ് ദൗത്യം പുരോഗമിക്കുന്നത്. നിലവിലുള്ള ഇന്ധന ചോര്‍ച്ചകള്‍ അടച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടമായി ടാങ്കുകളിലുള്ള ഇന്ധനം, ഹോട്ട് ടാപ്പിങ് സംവിധാനത്തിലൂടെ പുറത്തേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ജൂണ്‍ 13 മുതല്‍ ടാങ്കുകളില്‍ നിന്നും എണ്ണ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങും. കാലാവസ്ഥ അനുകൂലമെങ്കില്‍ ജൂലൈ മൂന്നിനു മുന്‍പായി ഇന്ധന ടാങ്കുകളിലെ എണ്ണ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കപ്പല്‍ മുങ്ങിയതിനു പിന്നാലെ കടലില്‍ വെള്ളത്തിന് മുകളില്‍ പടര്‍ന്ന എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐസിജിഎസ് സമുദ്ര പ്രഹാരിയുടെ നേതൃത്വത്തില്‍ ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...