ഭാര്യയോട് മോശമായി പെരുമാറി ; പിന്നാലെ ചോദ്യംചെയ്ത ഭർത്താവിനെ കുത്തിപരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭാര്യയോട് മോശമായി സംസാരിച്ചതു ചോദ്യംചെയ്തതിന് ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആംബുലന്‍സ് ഡ്രൈവറായ ഇളങ്കാവില്‍ ലെയ്ന്‍ വിളയില്‍ വീട്ടില്‍ സന്തോഷ് കുമാറി(47)നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന്റെ സുഹൃത്തുക്കളായ മുദാക്കല്‍ ഇളമ്പമംഗലത്ത് വീട്ടില്‍ ദിലീപ്, മുട്ടട ശിവശക്തിയില്‍ സന്തോഷ് എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തു. ദിലീപ് നിരവധി കേസുകളിലെ പ്രതിയാണ്.

കഴിഞ്ഞ ദിവസം രാത്രി 12.30-ഓടെയായിരുന്നു സംഭവം നടന്നത്. ആംബുലന്‍സ് ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ സന്തോഷ് കുമാറിനെ, പ്രതികള്‍ ഇളങ്കാവ ്‌ലെയ്നിലുള്ള ആളൊഴിഞ്ഞ വീട്ടല്‍ വിളിച്ചുവരുത്തി മദ്യം നല്‍കിയ ശേഷം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല ; പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസ് : എട്ട്...

0
തലശ്ശേരി : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

0
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്....

വീണ്ടും ഇറാനിൽ യുഎസ് വ്യോമാക്രമണം ; കുട്ടികളുടെ കാൻസർ ആശുപത്രി തകർത്തു

0
അഹ്‌വാസ് : ഇറാനിൽ അഹ്‌വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കൻ...