ബോളിവുഡ് താരം ബ്രഹ്മ മിശ്ര മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് താരം ബ്രഹ്മ മിശ്ര മരിച്ച നിലയില്‍. മുംബൈ സബര്‍ബന്‍ വെര്‍സോവയിലെ വീട്ടിലാണ് ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സാണ് പ്രായം. പ്രശസ്തമായ വെബ് സീരിസ് മിര്‍സാപൂരിലൂടെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധേയനാകുന്നത്. മിര്‍സാപൂരില്‍ ബ്രഹ്മ മിശ്ര അവതരിപ്പിച്ച ലളിത് എന്ന കഥാപാത്രം കയ്യടി നേടിയിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുളളൂ. മുംബൈയിലെ വീട്ടില്‍ താരം തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടിലെ കുളിമുറിയിലാണ് ബ്രഹ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്രഹ്മയുടെ അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ ദാമോദര മേനോന്റേതെന്ന് കേരള പോലീസ്

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര...

അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം

0
കോഴിക്കോട്: അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന് സമസ്ത കാന്തപുരം വിഭാഗം....

ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്

0
തിരുവനന്തപുരം: ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി...

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...