ഫേയ്‌സ്ബുക്കിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച് : മുനീര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ച മലയാളിയ്ക്ക് മുന്‍പില്‍ അതിര്‍ത്തി അടച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുവാന്‍ അതിര്‍ത്തി തുറന്ന് നല്‍കിയതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുനീര്‍ ഈ കാര്യങ്ങള്‍ പങ്കുവെച്ചത്.
ആറു ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ഫേയ്സ്ബുക്ക് കുറിപ്പിനൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് അതിര്‍ത്തികള്‍ അടച്ച്‌ പൂട്ടിയതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്ന് എങ്ങനെ സ്വര്‍ണ്ണക്കടത്തു കേസിലെ കുറ്റാരോപിതര്‍ പുറത്തുപോയി, സംസ്ഥാനാന്തര ചെക്ക് പോസ്റ്റുകള്‍ എങ്ങനെ അവര്‍ക്കായി തുറക്കപ്പെട്ടു, കൊറോണയുടെയും ലോക്ക്ഡൗണിന്റെയും മറവില്‍ സാധാരണ ജനങ്ങളെ റോഡില്‍ തടയുന്ന പോലീസ് എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല, കര്‍ണാടക അതിര്‍ത്തി കടന്ന് ബെംഗളൂരില്‍ എത്താന്‍ കര്‍ണാടകത്തില്‍ ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ആര്, എയര്‍ ഇന്ത്യ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ യാതൊരു അന്വേഷണവും നാളിതുവരെ നടത്താതെ ഇന്ന് എന്തിനായിരിക്കും ക്രൈംബ്രാഞ്ച് ഐജി ഡിജിപിക്ക് കത്ത് നല്‍കിയത്, സീസറിന്റെ ഭാര്യ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന് അതീതമാകാന്‍ 7 ദിവസമായിട്ടും എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഫേയ്സ്ബുക്ക് പോസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...