ടിവികെ സർക്കാരിനെ കടന്നാക്രമിച്ച് എം.കെ. സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിജയ് സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഈ അടുത്ത ദിവസങ്ങളിലെ സംഭവവികാസങ്ങൾ ടിവികെ സർക്കാരിൻ്റെ ഭാവിയെ കുറിച്ച് സംശയങ്ങൾ ഉണ്ടാക്കുന്നു എന്ന് എം.കെ. സ്റ്റാലിൻ പറഞ്ഞു. വിസികെയുടെ മുൻ എംഎൽഎ പനയൂർ ബാബവുവും അനുയായികളും ഡിഎംകെയിൽ ചേർന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം.

പുതിയ സർക്കാരിനെ ഒരു ആറ് മാസത്തേക്ക് വിമർശിക്കരുത് എന്നായിരുന്നു ഡിഎംകെയുടെ ആദ്യ തീരുമാനം. എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യം പ്രതീക്ഷിച്ചത് പോലെയല്ല മുന്നോട്ട് പോകുന്നത് എന്നതിനാൽ പ്രതികരിക്കാൻ നിർബന്ധിതനാകുകയാണ് എന്നും സ്റ്റാലിൻ വ്യക്തമാക്കി. അഞ്ചോ ആറ് മാസമോ പോലും ഈ സർക്കാർ നിലനിൽക്കുമോ എന്ന് ആളുകൾ ചിന്തിക്കുന്ന തരത്തിലാണ് സാഹചര്യമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം അധികാരത്തിൽ എത്തിയ ടിവികെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ഇത് രണ്ടാം തവണയാണ് സ്റ്റാലിന്‍ രംഗത്തെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...