Wednesday, July 2, 2025 8:08 pm

ജനത്തെ ബുദ്ധിമുട്ടിക്കരുത് ; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വീണ്ടും ജനപ്രിയ തീരുമാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയാണ് എം കെ സ്റ്റാലിന്‍ കയ്യടി നേടിയത്.

തന്‍റെ വാഹനവ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തേത്തുടര്‍ന്നാണ് സ്റ്റാലിന്‍റെ തീരുമാനം.

നേരത്തെ പന്ത്രണ്ട് വാഹനങ്ങളുണ്ടായിരുന്നത് ആറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി എം കെ സ്റ്റാലിന്‍റെ വാഹനവ്യൂഹത്തിലുണ്ടാവുക. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്ന് എം കെ സ്റ്റാലിന്‍ വിശദമാക്കി.

ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി തീരുമാനം വിശദമാക്കിയത്. നേരത്തെ സാധാരണക്കാരുടെ വാഹനം തടയരുതെന്ന് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല.

അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍ ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മുപ്പതു മിനിറ്റോളമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിന് ട്രാഫിക്ക് ബ്ലോക്കില്‍ നഷ്ടമായത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് നാളെ സോളാര്‍ ബന്ദ്

0
തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട്...

കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ നടപടി ; ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ...

0
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ നൽകിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു...

പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ എതിർപ്പുമായി എ.പി അബ്ദുള്ളകുട്ടി

0
തിരുവനന്തപുരം: തീവ്ര ഹൈന്ദവ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി...