ഭാഷ നശിച്ചാല്‍ വംശവും നശിക്കും ; തമിഴ് ഭാഷയെക്കുറിച്ച് എംകെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : ഭാഷ എന്നത് ഒരു വംശത്തിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നും അത് നശിപ്പിച്ചാല്‍ വംശം തന്നെ ഇല്ലാതാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ . തമിഴ് ഭാഷയോടുളള അവഗണനയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് ഭാഷ അവഗണിക്കപ്പെട്ടുവെന്നും തമിഴ് പാട്ടുകള്‍ പാടുന്നത് വിലക്കപ്പെടേണ്ടതാണെന്നാണ് ചിലര്‍ കണക്കാക്കുന്നതെന്നും ഡിഎംകെ നേതാവ് പ്രസ്താവിച്ചു.

നൂറ്റാണ്ടുകളായി തമിഴ്‌നാട് നിരവധി സാംസ്‌കാരിക അധിനിവേശങ്ങളെ നേരിട്ടു. വിദേശ അധിനിവേശം കാരണം തമിഴ് ജനത ഒരുപാട് കഷ്ടപ്പെടുകയും അവരുടെ നിരവധി അവകാശങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. വിദേശ ഭാഷ സംസാരിക്കുന്നവരുടെ നിര്‍ദേശം കാരണം തമിഴ് അവഗണിക്കപ്പെട്ടു. തമിഴരെ ഉയര്‍ന്ന വര്‍ഗം അവഗണിച്ചു.  സ്റ്റാലിന്‍ പറഞ്ഞു. പ്രശസ്ത തമിഴ് ഇസൈ സംഘത്തിന്‍റെ 80-ാമത് വാര്‍ഷിക തമിഴ് സംഗീതോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1943 ല്‍ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാരാണ് സംഘം സ്ഥാപിച്ചത്.

തമിഴ്നാട്ടില്‍ തമിഴിന് മുകളില്‍ മറ്റ് ഭാഷകളുടെ ആധിപത്യം എതിര്‍ക്കുന്നത് മറ്റൊരു ഭാഷയോട് വെറുപ്പാണ്‌ എന്നല്ല സൂചിപ്പിക്കുന്നത്. ഭാഷ എന്നത് ഒരു വംശത്തിന്‍റെ  രക്തത്തില്‍ അലിഞ്ഞതാണെന്നും അത് നശിപ്പിക്കപ്പെടുകയാണെങ്കില്‍ ആ വംശവും നശിക്കും എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംകെ വീണ്ടും ആരോപിച്ചു. ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരായ തന്‍റെ  എതിര്‍പ്പും അദ്ദേഹം ആവര്‍ത്തിച്ചു. ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് എത്ര ഭാഷകള്‍ വേണമെങ്കിലും പഠിക്കാം, എന്നാല്‍ ഒരു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ സംസ്ഥാനം അത് അംഗീകരിക്കില്ലെന്നും അതാണ് ഞങ്ങളുടെ ഭാഷാ നയമെന്നും സ്റ്റാലിന്‍ പറഞ്ഞു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ

0
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിൽ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല....

പാണക്കാട് മണ്ണിടിച്ചിൽ ; അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം

0
പാണക്കാട്: മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ...

ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി

0
തിരുവനന്തപുരം : മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്...