പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറി പദ്ധതിയുടെ ഗ്രാമസഭാ ലിസ്റ്റും ഭൂരഹിതരുടെ ലിസ്റ്റും ഉടന്‍ നല്‍കണം ; എംഎല്‍എ പ്രമോദ് നാരായണന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പട്ടികജാതി വിദ്യാർത്ഥികളുടെ പഠനമുറി പദ്ധതിയുടെ ഗ്രാമസഭാ ലിസ്റ്റും ഭൂരഹിതരുടെ ലിസ്റ്റും എത്രയും പെട്ടെന്ന് എസ് സി ഡി ഓമാർക്ക് ലഭ്യമാക്കുവാൻ അഡ്വ. പ്രമോദ് നാരായൺ എം എൽ എ നിർദ്ദേശം നൽകി. എംഎൽഎ വിളിച്ചു ചേർത്ത റാന്നി നിയോജക മണ്ഡലത്തിലെ എസ് സി പി – ടി എസ് പി പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. റാന്നി ബ്ലോക്കിലെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ  ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് എസ് സി പി പദ്ധതികൾക്കായുള്ള ഗ്രാമസഭാ ലിസ്റ്റും ഭൂരഹിതരുടെ ലിസ്റ്റും 15 ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കണമെന്നും തീരുമാനമായി.

റാന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ എസ് സി പി പദ്ധതികളുടെ വിശദമായ അവലോകനം നടന്നു. കുട്ടികൾക്കായുള്ള പഠനോപകരണങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണം. എസ് സി പ്രൊമോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണവും എംഎൽഎ നിർവ്വഹിച്ചു. ജില്ലാ അസി. പട്ടികജാതി വികസന ഓഫീസർ എസ് ദിലീപ്, ടി ഡി ഓ എസ് എസ് സുധീർ , എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു എന്നിവർ പ്രസംഗിച്ചു.

.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...