മുൻ എംഎൽഎ പി ജെ തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അഡ്വ.കെ യു ജനീഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ അദ്യ എംഎൽഎ പി ജെ തോമസിൻ്റ നിര്യാണത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കോന്നിയുടെ വികസന നേട്ടങ്ങൾക്ക് ദിശാബോധം നല്കിയ രാഷ്ട്രീയത്തിനപ്പുറം കോന്നിയുടെ ഹൃദയം കവർന്ന നേതാവായിരുന്നു പിജെ തോമസ് 1965,1970,1977 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കോന്നിയുടെ എംഎൽഎയായിരുന്നു.

കോന്നി നിയോജക മണ്ഡലം രൂപീകൃതമായ ശേഷമുള്ള ആദ്യ എംഎൽഎ എന്ന നിലയിൽ കോന്നിയുടെ വികസനത്തിന് അദ്ദേഹം നല്കിയ സംഭാവന എടുത്തു പറയേണ്ടതു തന്നെയാണ്. ജനപ്രതിനിധി എന്ന നിലയിൽ കോന്നിയിൽ എത്തിയപ്പോൾ മുതൽ സാറിനെ നേരിൽ കാണാനും നാടിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സാറിൻ്റെ അഭിപ്രായങ്ങൾ കോന്നിയുടെ വികസന പ്രവർത്തനങ്ങളുടെ മുൻഗണന നിശ്ചയിക്കുന്നതിന് വളരെ സഹായകരമായിരുന്നു.

ഒരു മകനോട് എന്ന നിലയിലുള്ള വാൽസല്യം എപ്പോഴും എന്നോട് പ്രകടിപ്പിക്കുമായിരുന്നു. സാറിൻ്റെ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്. രാഷ്ട്രീയത്തിന് അതീതമായി എപ്പോഴും ചേർത്തു പിടിച്ചിട്ടുള്ള കോന്നിയിലെ ഓരോ പൊതുപ്രവർത്തകനും ഗുരുസ്ഥാനീയനായി കാണുന്ന പ്രിയപ്പെട്ട സാറിന് അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തിൻ്റെയും കോന്നിയുടെ ആകെയും ദു:ഖത്തിൽ പങ്കുചേരുന്നു എന്ന് ജനീഷ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...