ദുരന്തമുഖത്ത് യുഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് കെ രാജൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ദുരന്തമുഖത്ത് യുഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് കെ രാജൻ എംഎൽഎ. 500 മില്ലി മീറ്റർ വരെ മഴ പെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2018-ൽ മുഖ്യമന്ത്രി നിരാഹാരമായിരുന്നോ എന്നല്ല ചോദിക്കേണ്ടതെന്നും അന്ന് മുഖ്യമന്ത്രി ഉച്ചയ്ക്ക് എന്താണ് കഴിച്ചത് എന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതിയെന്നും കെ രാജൻ പറഞ്ഞു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ രാജൻ സർക്കാരിനെ വിമർശിച്ചത്. തികഞ്ഞ വിനയത്തോടെയാണ് നേരിടേണ്ടത്. നെതർലാൻഡിൽ പോയി പഠിച്ചത് പുഴയ്ക്ക് സുഗമമായി ഒഴുകാനുള്ള വഴി. ഇപ്പോൾ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഇല്ലാത്തത് അങ്ങനെ വഴി കണ്ടുപിടിച്ചതു കൊണ്ടാണ്. ഒരു ചെറിയ പ്രളയമുണ്ടായപ്പോൾ തന്നെ ഇവിടെയൊരു റവന്യൂ വകുപ്പ് ഉണ്ടായിരുന്നു എന്ന് ആളുകൾ പറഞ്ഞു. ഇപ്പോൾ റവന്യൂ വകുപ്പ് ഉണ്ടോ എന്ന് കോൺഗ്രസുകാർ തന്നെ ചോദിച്ചു.

ദുരന്തമുഖത്ത് അങ്ങനെ ചോദിക്കേണ്ട എന്നാണ് ഞങ്ങൾ കരുതിയത്. എന്തിനാണ് ഒഡീഷയെ മോഡലാക്കുന്നത്? കേരളം പോലെ കടലിനോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമല്ല ഒഡീഷ. ദുരന്തമുഖത്ത് സർക്കാരിന് വീഴ്ചയുണ്ടായി. ചിരപരിചിതരായ ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ദുരന്തമുഖത്തെ നേരിടൽ ഉദ്യോഗസ്ഥർക്ക് മാത്രം കഴിയുന്നതല്ല. നേതൃപരമായ ഇടപെൽ ജനപ്രതിനിധികളിൽ നിന്നുണ്ടാകണം. ഡിജിറ്റൽ റീസർവെ നടപടികൾ സംസ്ഥാനത്ത് താളംതെറ്റി. 839 വില്ലേജുകളിൽ പ്രാഥമിക നടപടികൾ തുടങ്ങിയിരുന്നു. 251 വില്ലേജുകളിൽ നടപടികൾ പൂർത്തീകരിച്ചു. നാലായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. ഓഫീസുകളെല്ലാം പൂട്ടി. എങ്ങനെയാണ് ഇനി സർവ്വെ നടപടികൾ പൂർത്തിയാക്കുക. നാല് മാസത്തെ ശമ്പളം കൊടുക്കാതെയാണ് പിരിച്ചുവിട്ടത്. ഈ സംവിധാനം തകർക്കണമെന്ന് ആഗ്രഹിക്കുന്നത് ഭൂമാഫിയ. ഡിജിറ്റൽ റീസർവ്വെ നടപടികൾ പൂർണമായും അവസാനിപ്പിക്കുകയാണെന്ന് കെ രാജൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...