Saturday, September 7, 2024 5:19 pm

പാലാ ബൈപാസ് ജൂബിലി തിരുനാളിനും ശബരിമല സീസണും മുമ്പായി ടാറിംഗ് പൂർത്തീകരിച്ച് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് മാണി സി കാപ്പൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ ബൈപാസിലെ പൂർത്തിയാകാതെ കിടക്കുന്ന ഭാഗം ജൂബിലി തിരുനാളിനും ശബരിമല സീസണും മുമ്പായി ടാറിംഗ് പൂർത്തീകരിച്ച് പൂർണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് മാണി സി കാപ്പൻ എംഎൽ എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു എം എൽ എ. ഇതിൻ്റെ ഭാഗമായി റോഡിൽ തടസ്സമായി നിൽക്കുന്ന വൈദ്യുതിത്തൂണുകൾ മാറ്റുന്ന നടപടികൾക്കു തുടക്കം കുറിക്കുമെന്നും എം എൽ എ അറിയിച്ചു. തുടർന്ന് റോഡ് ടാറിംഗിനുള്ള നടപടിക്രമങ്ങളും ആരംഭിക്കും. ഏറ്റെടുത്ത സൂര്യാ ലോഡ്ജിൻ്റെ ഭാഗങ്ങളും റോഡിൻ്റെ ആവശ്യത്തിനായി പൊളിച്ചു നീക്കും.

പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസ്സപ്പെടുകയായിരുന്നു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. സ്ഥലമേറ്റെടുപ്പ് കേസിൽ കുടുങ്ങിയതോടെ നടപടികൾ ഇല്ലാതാകുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിൻ്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെയാണ് തുടക്കംകുറിച്ചത്.

2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്തംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാൻ്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാൻ്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാൻ്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകുകയായിരുന്നു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

0
കോട്ടയം: മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം....

സിപിഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബിജെപി : തോമസ് ഐസക്

0
പത്തനംതിട്ട: സിപിഎമ്മിൻ്റെ രാജ്യത്തെ ഒന്നാം നമ്പർ ശത്രു ബിജെപിയെന്ന് തോമസ് ഐസക്....

സുനിത വില്യംസും ബാരി വില്‍മോറുമില്ലാതെ ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയില്‍ തിരിച്ചെത്തി

0
ന്യൂ മെക്‌സിക്കോ : ന്യൂമെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ഇന്ത്യന്‍...

ഡോക്ടര്‍മാര്‍ക്ക് വിദേശ യാത്രയും വന്‍കിട ഹോട്ടല്‍ താമസവും ഓഫറായി നല്‍കരുത് ; മെഡിക്കല്‍ ഉപകരണ...

0
ന്യൂഡല്‍ഹി: മെഡിക്കല്‍ ഉപകരണ മേഖലയിലെ അധാര്‍മ്മികമായ പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്...