എംഎല്‍എ മുകേഷിന്റെ കുടുംബ ജീവിതം വീണ്ടും തുലാസ്സില്‍ ; ബന്ധം പിരിയുന്നതിന് നടപടികള്‍ നീക്കി മേതില്‍ ദേവിക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.എം കൊല്ലം എം.എല്‍.എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നര്‍ത്തകി മേതില്‍ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉള്‍പ്പെടുത്തി വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് സരിത ചോദ്യം ഉന്നയിച്ചിരുന്നു.

കോവിഡ് കാലത്തുപോലും കുടുംബത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ മുകേഷ് പരാജയമായിരുന്നു. തനിക്ക് വേണ്ടി കുറച്ചു പണം പോലും മുടക്കാന്‍ മുകേഷ് തയാറായിട്ടില്ല. സ്വന്തംകാര്യം മാത്രം നോക്കുന്ന ഭര്‍ത്താവാണ് മുകേഷ്. ഇങ്ങനെ അവഗണനകള്‍ സഹിച്ച്‌ ഇനിയും മുന്നോട്ടുപോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ നര്‍ത്തകി തയാറെടുക്കുന്നത്. മുകേഷുമായുള്ള പ്രശ്‌നം കാരണം കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം.  മലയാള മാസം ചിങ്ങം ഒന്ന് മുതല്‍  നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് ദേവിക.

ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. പാലക്കാട് സ്വദേശിയായിരുന്നു മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...