വാരിയംകുന്നന് മാത്രമല്ല മലബാറിലെ ധീര ദേശാഭിമാനികൾക്കൊക്കെ സ്മാരകം പണിയും – നജീബ് കാന്തപുരം

For full experience, Download our mobile application:
Get it on Google Play

മലപ്പുറo: വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരില്‍ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാന്‍ ഇനിയും ഒരുപാട്‌ സ്മാരകങ്ങള്‍ ഉയരുമെന്ന് പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം.
മലപ്പുറത്ത് വാരിയംകുന്നന് സ്മാരകം പണിതാല്‍ ലോകത്തുള്ള ഹിന്ദുക്കളെല്ലാം അത് പൊളിക്കാന്‍ രംഗ​​ത്തെത്തുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. മുസ്‍ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങന്‍മാര്‍ക്കെതിരെയും ശശികല രൂക്ഷ പ്രതികരണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി നജീബ് കാന്തപുരം എത്തിയത്. ഫേസ്ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പില്‍നിന്ന്:
വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരില്‍ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാന്‍ ഇനിയും ഒരുപാട്‌ സ്മാരകങ്ങള്‍ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തില്‍ തന്നെ പണിയും. വാഗണ്‍ കൂട്ടക്കൊലയില്‍ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതല്‍ രക്തസാക്ഷികളുള്ളത്‌ പെരിന്തല്‍മണ്ണയിലെ കുരുവമ്പലത്താണ്‌. ആ മണ്ണില്‍ അവരുടെ ഓര്‍മ്മകള്‍ മായാതെ സൂക്ഷിക്കാന്‍ ഒരു ചരിത്ര മ്യൂസിയം അടുത്ത വര്‍ഷത്തെ എം.എല്‍.എ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.ഇത്‌ ഇപ്പോഴുണ്ടായ തീരുമാനമല്ല. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പെരിന്തല്‍മണ്ണയില്‍ പൊതുജനങ്ങള്‍ക്ക്‌ മുമ്ബില്‍ പ്രഖ്യാപിച്ചതാണ്‌. ഒന്ന് ഓര്‍മ്മിപ്പിച്ചു എന്നേ ഉള്ളൂ..

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...