Wednesday, April 24, 2024 2:19 pm

അശരണരെ കരുതുന്നത് പുണ്യകർമം ; പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരേയും പ്രയാസമനുഭവിക്കുന്നവരേയും ചേർത്തു പിടിക്കുന്നത് ഈശ്വര സ്നേഹം പകരുന്ന പുണ്യകർമ്മമാണെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. അങ്ങാടി നാക്കോലയ്ക്കൽ സീനിയർ സിറ്റിസൺ സെന്ററിൽ നടന്നുവരുന്ന ഫാ.ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റ് റാന്നി ചാപ്റ്ററിന്റെ ഒന്നാമത് വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടെ നടക്കുന്ന വസ്ത്രബാങ്കിനും അനുബന്ധ പദ്ധതികൾക്കുമൊപ്പം നോളഡ്ജ് വില്ലേജിന്റെ ഭാഗമായി നഴ്സുമാരുടെ തൊഴിൽ മികവ് വർദ്ധിപ്പിക്കുന്ന പരിശീലനകേന്ദ്രം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചിറമ്മേൽ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ രാജു ഏബ്രഹാം, റോയി മാത്യു കോർ-എപ്പിസ്കൊപ്പാ മുളമൂട്ടിൽ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, റവ.ആർ.ലാസർ, എം.പി.ഐ ഡയറക്ടർ ബോർഡംഗം ആലിച്ചൻ അറൊന്നിൽ, ചിറമ്മേൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി.വി.ജോസ്, സെന്റർ ഡയറക്ടർ വർഗീസ് മത്തായി നാക്കോലയ്ക്കൽ, കെ.പി.തോമസ് കല്ലുംപുറത്ത്, ഡയസ് ഇടിക്കുള, മേഴ്സി പാണ്ടിയത്ത്, അന്നമ്മ കുര്യാക്കോസ്, മാമ്മൻ സഖറിയ എന്നിവർ പ്രസംഗിച്ചു. മിതമായ നിരക്കിലും സൗജന്യമായും വസ്ത്രങ്ങൾ നൽകുന്ന ക്ളോത്ത് ബാങ്കിനൊപ്പം അനാഥ പരിപാലന കേന്ദ്രവും സ്ത്രീശാക്തീകരണ തൊഴിൽ കേന്ദ്രവും ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സമ്പത്ത് പുനർവിതരണം : പിത്രോദയുടെ പ്രസ്താവന ആയുധമാക്കി ബിജെപി, പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി: സമ്പത്തിന്‍റെ പുനർവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശങ്ങൾ...

ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

0
ടെൽഅവീവ്: ഇസ്രായേലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകൾ...

എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ്? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം: എന്താണ് വാഹനങ്ങളിലെ ഓവര്‍ ലോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു...

നിത്യേന 30 അപേക്ഷകരെ മാത്രം ടെസ്റ്റിന് ഹാജരാക്കിയാൽ മതിയെന്ന തീരുമാനം ; ഡ്രൈവിങ് ടെസ്റ്റ്...

0
കാക്കനാട് : ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ...