നാലാമത്തെ എംഎല്‍എയും തൃണമൂലില്‍ ; ബി.ജെ.പിക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : നാലാമത്തെ ബി.ജെ.പി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നാലാമത്തെ ബി.ജെ.പി എംഎല്‍എയാണ് തൃണമൂലില്‍ ചേര്‍ന്നത്. ഇതോടെ ബംഗാളില്‍ ബി.ജെ.പിയുടെ അംഗസംഖ്യ 71 ആയി ചുരുങ്ങി. മുകുള്‍ റോയി, തന്മോയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരാണ് നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് മുകുള്‍ റോയിയുടെ വിശ്വസ്തനായിരുന്ന സൗമന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. തൃണമൂല്‍ വിട്ടതിന് ശേഷവും തന്റെ മനസ്സ് പാര്‍ട്ടിയോടൊപ്പമായിരുന്നെന്നും ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം സ്വീകരിച്ചിട്ടില്ലെന്നും സൗമന്‍ റോയ് പറഞ്ഞു. മമതാ സര്‍ക്കാറിന്റെ വികസന നയത്തിന്റെ ഭാഗമാകണം. ബി.ജെ.പി ബംഗാള്‍ സംസ്‌കാരത്തിന് യോജിച്ച പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...