കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ എംഎൽഎ സന്ദർശനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ, ഡി റ്റി ഒ ദിലീപ് കുമാർ, കോന്നി താലൂക്ക് സപ്ലെഓഫീസർ ഹരീഷ് കെ പിള്ള എന്നിവരുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികളോടോപ്പം സന്ദർശനം നടത്തി. തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. കോന്നി എഫ് സി ഐ ഗോഡൗണിൽ നിന്ന് അരി കാണാതായ സംഭവത്തിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുവാൻ എം എൽ എ നിർദേശം നൽകി. ഗോഡൗണിൽ നിന്ന് കൊണ്ടുപോയി റേഷൻ കടകളിൽ ഇറക്കുന്ന അരിയുടെയും മറ്റ് ധാന്യങ്ങളുടെയും അളവിൽ കുറവ് വരുന്നത് പരിഹരിക്കുവാൻ ഇറക്കുന്ന സാധനങ്ങൾ റേഷൻ കടകളിൽ തന്നെ തൂക്കി നോക്കി അട്ടിവെക്കുവാനും തൂക്കത്തിൽ കുറവ് വരുന്ന സാധനങ്ങൾ വാഹനത്തിൽ തന്നെ സൂക്ഷിക്കുവാനും നിർദേശം നൽകി. പഴകിയ ഭക്ഷ്യ വസ്തുക്കൾ റേഷൻ കടകളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കൃത്യമായ മോണിറ്ററിങ് യോഗങ്ങൾ ചേരും. ഈ യോഗങ്ങൾ എല്ലാ മാസവും തുടരുന്നതിനും തീരുമാനിച്ചു. അരി ലോറി സമരം തീരുന്ന മുറക്ക് ഓരോ മാസവും രണ്ട് ഘട്ടമായി റേഷൻ കടകളിൽ വാതിൽ പടി വിതരണം നടത്തുവാനും യോഗം തീരുമാനിച്ചു. എല്ലാ മാസവും പത്ത് ദിവസത്തിനുള്ളിൽ വാതിൽ പടി വിതരണം പൂർത്തിയാക്കുവാനും തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...