പത്തനംതിട്ട : വലിച്ചെറിയൽ വിരുദ്ധ വാരാചരണം നഗരത്തിൽ സമാപിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് നഗരസഭ പതിനായിരം രൂപ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്ന ചിത്രങ്ങൾ സഹിതം സഹിതം കൃത്യമായ വിവരം നഗരസഭയെ അറിയിക്കുന്നവർക്ക് പാരിതോഷികവും നൽകാൻ സർക്കാർ നിർദ്ദേശപ്രകാരം തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർ എ അഷറഫ്, ജില്ലാ ജോയിന്റ് ഡയരക്ടറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ രമേശ് കെ എസ്, ജൂനിയർ സൂപ്രണ്ട് ഗോപകുമാർ ആർ, ഷൈനി ബി എസ്, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, തുടങ്ങിയർ പങ്കെടുത്തു.
വാരാചരണത്തിന്റെ സന്ദേശവുമായി ഹരിത കർമ്മ സേന സെൻട്രൽ ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി. പരിപാടിയുടെ ഭാഗമായി നഗരസഭയിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് സന്ദേശയാത്ര നടത്തി. ക്ലീൻ സിറ്റി മാനേജർ വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ അജി എസ് കുമാർ, സതീഷ് എസ്, സന്തോഷ് കുമാർ എം എസ് കാവ്യകല കെ എസ് ഡബ്ള്യൂ എം പി സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ മാനേജർ ശ്രീവിദ്യ എം ബി, പ്രോഗ്രാം നോഡൽ ആഫീസർ മഞ്ചു പി സക്കറിയ, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻ്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു കെ, ഗ്രീൻ വില്ലെജ് സീനിയർ പ്രോജക്റ്റ് കോർഡിനേറ്റർ പ്രസാദ് കെ എസ് തുടങ്ങിയവർ നേതൃത്വം നൽകി. പരാചരണത്തിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ ക്ലീനിങ് ഡ്രൈവ് എന്നിവയും നടന്നു.