റാന്നി ; കെ എം മാണി സാറിൻറെ ഓർമ്മയ്ക്കായി റാന്നി നിയോജകമണ്ഡലം കമ്മിറ്റി കൊല്ലമുളയിൽ ഭവന രഹിതരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ പദ്ധതിയുമായി കേരള കോൺഗ്രസ്. റാന്നിയിൽ കാരുണ്യ ഭവന് പദ്ധതിക്കു വേണ്ടിയുള്ള ബക്കറ്റ് പിരിവ് പാർട്ടിക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. കേരള കോൺഗ്രസ് പാർട്ടി ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫണ്ട് ശേഖരണം നടത്തുന്നത്. റാന്നി ടൗണിലെ കടകളിലാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്ലക്കാടും ബക്കറ്റുമായി പ്രവർത്തകർ ധനസമാഹരണം നടത്തിയത്. എംഎൽഎ പ്രമോദ് നാരായണൻ തന്നെയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചത്.
എംഎൽഎയുടെ നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചത് അറിഞ്ഞതോടെ കേരള കോൺഗ്രസ് പ്രവർത്തകർ ഏറെ ആവേശത്തോടെ ഇട്ടിയപ്പാറ ടൗണിലേക്ക് എത്തിക്കുകയായിരുന്നു. ബക്കറ്റുമായി നിൽക്കുന്ന എംഎൽഎ കണ്ടതോടെ ടൗണിലെ വ്യാപാരികളും ആവേശത്തിലായി. എംഎൽഎയുമായി കുശലാന്വേഷണങ്ങൾ നടത്തിയും രാഷ്ട്രീയം സംസാരിച്ചും അവർ ഒപ്പം കൂടി. മുൻപ് മാണി സാറിൻറെ സ്മൃതി സംഗമത്തോട് അനുബന്ധിച്ച് എംഎൽഎ യുടെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ചത് പ്രവർത്തകരിൽ ആവേശം നിറച്ചിരുന്നു. ഫണ്ട് കളക്ഷൻ വിജയമായതോടെ കൂടുതൽ വീടുകൾ വെച്ച് നൽകാനാകുമെന്ന് എംഎൽഎ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































