Thursday, April 25, 2024 9:28 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നു : എം.എം ഹസന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയാണെന്ന് യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസ്സന്‍ ആരോപിച്ചു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്തെ തകര്‍ക്കുകയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറിയ അധികാരവും സമ്പത്തും കവര്‍ന്നെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്‍പില്‍ യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരവികേന്ദ്രീകരണത്തിന്റെ അന്തസത്തെ പിണറായി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മെയിന്റെന്‍സ് ഗ്രാന്‍ഡ് വെട്ടിക്കുറച്ചതിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ വികസനം സ്തംഭനാവസ്ഥയിലേക്ക്‌ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷനായി. മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിര്‍ സ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍.എ ഡി മുസ്തഫ, കെ.രാഹുലന്‍ , പി.ജോണ്‍സണ്‍, ടി.പി റഷീദ്, എം.എ കരീം, ബി.കെ അഹമ്മദ്, സി.എറമുള്ളാന്‍, കലികോടന്‍ രാകേഷ്, കെ.പ്രമോദ്, മുസ്ലീഹ് മഠത്തില്‍, എന്‍ പി ശ്രീധരന്‍ , റഷീദ് കവ്വായി , സി വി സന്തോഷ്, ടി.കെ. ഹുസൈന്‍,കൊളേക്കര മുസ്തഫ, ഷമീമ ടീച്ചര്‍, സിയാദ് തങ്ങള്‍, കെ.പി.എ.സലീം, സി.ടി. ഗിരിജ, എം.പി. വേലായുധന്‍, കെ.പി സലീം പ്രസംഗിച്ചു. ജില്ലയില്‍ കോര്‍പ്പറേഷന് പുറമെ പയ്യന്നൂര്‍, തളിപ്പറമ്ബ്, ആന്തൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, പാനൂര്‍ , കൂത്തുപറമ്ബ് എന്നീ നഗരസഭാ ഓഫീസുകള്‍ക്ക് മുന്നിലും യു.ഡി.എഫ് ജനപ്രതിനിധികളും നേതാക്കളും ധര്‍ണ്ണ നടത്തി. ഗ്രാമ പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ഇന്ന് മുതല്‍ എട്ടുവരെ തീയതികളില്‍ ധര്‍ണനത്തും.

തളിപ്പറമ്പ് നഗരസഭാ ഓഫീസില്‍ മുന്നില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. മാത്യു ഉല്‍ഘാടനം ചെയ്തു. പി.മുഹമ്മദ് ഇഖ്ബാല്‍ അദ്ധ്യഷത വഹിച്ചു. സി.പി.വി.അബ്ദുള്ള, രജനിരമാനന്ത് ,അഡ്വ. മോഹന്‍ദാസ്, മനോജ് കൂവേരി , കണ്ണന്‍, എം.എ. ജലീല്‍, എം.വി.രവീന്ദ്രന്‍, പി.സി. നസീര്‍, കൊടിയില്‍ സലീം, കെ.മുഹമ്മദ് ബഷീര്‍, സി.സി. ശ്രീധരന്‍, കെ. മുസ്തഫ ഹാജി, കെ.വി. അമ്ബുബക്കര്‍ ഹാജി, നാസര്‍ ഹൈവേ പ്രസംഗിച്ചു.

ഇരിട്ടി നഗരസഭ ഓഫീസിനു മുന്നില്‍ നടന്ന യുഡിഎഫ് ധര്‍ണ ജില്ലാ കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തുഎം.എം. മജീദ് അധ്യക്ഷനായി. യു ഡി എഫ് നേതാക്കളായ പി. സി ഷാജി , ഇബ്രാഹിം മുണ്ടേരി , കെ.വി.രാമചന്ദ്രന്‍,കെ.വി. പവിത്രന്‍ ,പി.എ നസീര്‍ ,പി.കെ.ബല്‍ക്കീസ് ,സമീര്‍ പുന്നാട് , എം.പിഅബ്ദുറഹിമാന്‍ ,സി.കെശശിധരന്‍,വി .പി .റഷീദ്,എം.കെ.ഹാരിസ് ,വി.ശശി എന്നിവര്‍ പ്രസംഗിച്ചു.

ശ്രീകണ്ഠപുരത്ത് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. എം.ഒ.മാധവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ബ്ലാത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. ഫിലോമിന , വൈസ് ചെയര്‍മാന്‍ കെ.ശിവദാസന്‍, വര്‍ഗ്ഗീസ് വയലാമണ്ണില്‍, അശ്രഫ് , സിദ്ധീഖ്, സിജോ മറ്റപ്പള്ളില്‍, എന്‍.പി. റഷീദ് പ്രസംഗിച്ചു.

പയ്യന്നുരില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ടി. സഹദുള്ള ഉല്‍ഘാടനം ചെയ്തു. പിലാക്കല്‍അശോകന്‍ അധ്യക്ഷതവഹിച്ചു. എം.നാരായണന്‍ കുട്ടി, എസ്.എ.ഷുക്കൂര്‍ ഹാജി, എം.എ.രാജന്‍, എ.പി.നാരായണന്‍, വി.കെ.പി.ഇസ്മയില്‍ , എസ്.കെ.നൗഷാദ്, വി.സി.നാരായണന്‍, ടി.പി. മുഹമ്മദ് കുഞ്ഞി, രത്‌നാകരന്‍ , സുഭാഷ്, കെ.കൃഷ്ണന്‍, ഫായിസ് കവ്വായി. ടി.പി. കാദര്‍ പ്രസംഗിച്ചു.

പാനൂര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ മുന്‍ ഡി.സി സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു പി.പി.എ.സലാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ.അബ്ദുള്ള ഹാജി, ജനറല്‍ സെക്രട്ടറി പി.കെ.ഷാഹുല്‍ ഹമീദ്, വി.സുരേന്ദ്രന്‍, സന്തോഷ് കണ്ണമ്ബള്ളി, കെ.പി.സാജു , ഇ.എ. നാസര്‍,പി.കെ.ബാലകൃഷ്ണന്‍ , കെ.പി. ഹാശിം പ്രസംഗിച്ചു.

ആന്തൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ സി.എം.പി സംസ്ഥാന അസി.സെക്രട്ടറി സി.എ അജീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെര്‍മാന്‍ സമദ് കടമ്ബേരി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍, യൂത്ത് ലീഗ് നേതാവ് അലി മംഗര ,വി.വി.നാരായണന്‍ , പി.എം. പ്രേംകുമാര്‍ , വത്സന്‍ കടമ്ബേരി, എ.എന്‍ ആന്തൂരാന്‍, കെ.പി ആദം കൂട്ടി, മുഹമ്മദലി ബക്കളം, രഘുനാഥ് തളിയില്‍ പി. ഇന്ദിര എന്നിവര്‍ സംസാരിച്ചു.

കൂത്തുപറമ്പ് നഗരസഭാ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്ബര്‍ വി.എ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വി.ബി.അശറഫ് അദ്ധ്യക്ഷത വഹിച്ചു. പി.കെ സതീശന്‍ ,ഉമ്മര്‍ വിളക്കോട്, എ.ടി. അശറഫ് ഹാജി, മൊട്ടമ്മല്‍ അലി, ഹരിദാസ് മൊകേരി, എന്‍ ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ‌ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ ; അവയവ മാറ്റം ആലപ്പുഴ സ്വദേശിക്ക്

0
കോട്ടയം: മെഡിക്കൽ കോളജിൽ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നു. തമിഴ്നാട്ടുകാരനായ യുവാവിന്റെ...

സിഎഎയിൽ നിലപാട് പറയേണ്ടി വരും, രാഹുലിന്റെ ചാവക്കാട്ടെ റാലി മാറ്റിയത് അതുകൊണ്ട് ; വി...

0
തൃശൂർ: പൗരത്വ നിയമത്തിനെതിരായ നിലപാട് പറയേണ്ടിവരും എന്നതിനാലാണ് കോൺഗ്രസ് ചാവക്കാട്ടെ രാഹുൽ...

ബിഹാറിൽ ജെ.ഡി.യു നേതാവ് വെടിയേറ്റ് മരിച്ചു

0
പട്‌ന: ബിഹാറിൽ ജെ.ഡി.യു യുവനേതാവ് സൗരഭ് കുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ...

കോൺഗ്രസ് എല്ലാക്കാലത്തും ദേശവിരുദ്ധരോടാണ് സഹതാപം പ്രകടിപ്പിച്ചിട്ടുള്ളത് ; ജെ പി നദ്ദ

0
പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ...