പത്തനംതിട്ട : ജാതി മത ചിന്തകള്‍ക്കതീതമായി മുന്‍പോട്ടു പോകാന്‍ കഴിയുന്ന രാജ്യമാണ് ഭാരതമെന്നും രാജ്യം ഭരിക്കുന്നവര്‍ മഹത്തായ ഭാരതത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് കൊടും പാതകമാണെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് എം.എം ഹസ്സന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ മതേതരത്വവും വര്‍ഗ്ഗീയ ഫാസിസവും സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വര്‍ഗ്ഗീയ വല്‍ക്കരിക്കുവാനാണ് ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ രണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ കൊണ്ടുചെന്നെത്തിക്കുക വലിയ വിപത്തിലേക്കാണ്. നിയമം നീതി നിഷേധിക്കുന്നതാണെങ്കില്‍ ഞങ്ങള്‍ ലംഘിക്കും എന്ന് ബ്രിട്ടീഷുകാരുടെ മുഖത്തു നോക്കി പറഞ്ഞ ഗാന്ധിജിയുടെ പാത പിന്‍പറ്റി മതേതരത്വത്തെ കശാപ്പു ചെയ്യുന്ന മതേതരത്വ ഭേദഗതി നിയമമെന്ന കരിനിയമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് രാജ്യത്ത് ശക്തമായ നേതൃത്വം നല്‍കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിഭ്യാര്‍ത്ഥികളും സ്ത്രീകളും ഈ സമരത്തിന് രാജ്യവ്യാപകമായി ശക്തമായ നേതൃത്വം നല്‍കിയത് രാജ്യം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും എം.എം ഹസ്സന്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, ലാലി ജോണ്‍, രജനി പ്രദീപ്, സുധാ നായര്‍, വിനീത അനില്‍, എലിസബേത്ത് അബു, ലീല രാജന്‍, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.