തിരുവനന്തപുരം : കേരളസര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ്മിഷന്‍ പദ്ധതി പരിച്ചുവിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ കാസര്‍കോട് സംസാരിക്കുമ്പോഴാണ് എംഎം ഹസന്‍ ലൈഫ്മിഷനുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞത്. ലൈഫ്മിഷന്‍ പിരിച്ചുവിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളും സിപിഐഎമ്മും തന്റെ പ്രസ്ഥാവന വളച്ചൊടിച്ചതാണെന്നും എംഎം ഹസന്‍. മാസങ്ങള്‍ക്ക് ശേഷമാണ് എംഎം ഹസന്‍ നിലപാടില്‍ നിന്നും മലക്കം മറിയുന്നതെന്നത് ശ്രദ്ധേയമാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ലൈഫ്മിഷനെതിരായ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രതികരണം. അന്ന് തന്നെ ഹസന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നും പുറത്തുനിന്നും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് എംഎം ഹസന്‍ നിലപാടില്‍ മലക്കം മറിച്ചില്‍ നടത്തുന്നതെന്നത് കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് പ്രതികരണത്തിലുള്ളതെന്ന് വ്യക്തമാക്കുന്നതാണ്.