തയ്യാറാക്കിയതും നടപ്പാക്കിയതും ഒരാള്‍ ; കോണ്‍സല്‍ ജനറലിനെ പ്രതിക്കൂട്ടിലാക്കി സരിത്തിന്റെ മൊഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോണ്‍സല്‍ ജനറലിനെ പ്രതിക്കൂട്ടിലാക്കി സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്തിന്റെ മൊഴി. സ്വര്‍ണക്കടത്തിന്റെ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും യു.എ.ഇ. കോണ്‍സല്‍ ജനറലെന്ന് സരിത്ത് ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. 2017-18 കാലയളവില്‍ നയതന്ത്ര ബാഗേജിലൂടെ കേരളത്തിലേക്ക് സ്വര്‍ണം കടത്തി. പിടിക്കപ്പെട്ടാല്‍ സംരക്ഷിക്കാമെന്ന കോണ്‍സല്‍ ജനറലിന്റെ ഉറപ്പ് വിശ്വസിച്ചാണ് പേര് പറയാതിരുന്നതെന്നും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സരിത്തിന്റെ മൊഴി. കോണ്‍സല്‍ ജനറലും അക്കൗണ്ടന്റ് ഖാലിദുമാണ് കേരളത്തിലേക്ക് നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയതിന്റെ സൂത്രധാരന്‍ എന്ന മൊഴിക്ക് പിന്നാലെ 2017-18 കാലയളവില്‍ ഇത്തരത്തില്‍ വ്യാപകമായി ഇരുവരും സ്വര്‍ണക്കടത്ത് നടത്തിയതായി മൊഴിയില്‍ വ്യക്തമാക്കുന്നു.

നേരത്തേ വിയറ്റ്‌നാമില്‍ ഇരുവരും ഒരുമിച്ച് കോണ്‍സുലേറ്റ് ജോലിയില്‍ നിന്നപ്പോഴും സമാനമായി പുകയിലയും മഞ്ഞലോഹവും കടത്തിയിരുന്നതായി അക്കൗണ്ടന്റ് ഖാലിദ് പറഞ്ഞിരുന്നുവെന്നും കൂടുതല്‍ വരുമാനം ലഭിക്കാന്‍ കേരളത്തില്‍ സാധ്യതയുണ്ടോ എന്ന് ചോദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നു.

യുഎഇ സ്വദേശിനിയായ സ്ത്രീ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോണ്‍സല്‍ ജനറല്‍ സ്വര്‍ണമെത്തിച്ചിരുന്നതായും ഇവരുമായി സഹകരിച്ചാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നുമാണ് ഇഡിക്ക് നല്‍കിയ മൊഴി. ഏതെങ്കിലും വിധത്തില്‍ പിടിക്കപ്പെട്ടാല്‍ യുഎഇയിലും മറ്റും താമസവും ജോലിയും നല്‍കി സംരക്ഷിക്കാമെന്ന് പറഞ്ഞിരുന്നതുകൊണ്ടാണ് നേരത്തേ ഇരുവരുടെയും പേര് പറയാതിരുന്നതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...