കൂടുതല്‍ പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകും ; രാജേന്ദ്രന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ല.. എം എം മണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി രംഗത്ത്. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ല. പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകും. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ക്രെഡിറ്റായി കാണുന്നു. രാജേന്ദ്രന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ല. അയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും എം എം മണി പറഞ്ഞു.

മൂന്നാറിൽ ടി എൻ യു റിസോർട്ട് സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രന്‍റെ ആരോപണം. സഹകരണ വകുപ്പിന്‍റെ അനുമതിയോടെയാണോ റിസോർട്ട് വാങ്ങാൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചത് എന്ന് അന്വേഷിക്കണം. നേരത്തെ സിവിൽ കേസ് നിലനിൽക്കുന്നതിനാൽ അത്തരത്തിൽ പണം പിൻവലിക്കാൻ ആവില്ല. എംഎം മണിയും കെ വി ശശിയും ചേർന്നാണ് റിസോർട്ട് വാങ്ങിയത്. ജില്ലാ കമ്മിറ്റി ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഹരിത ട്രിബ്യൂണലിൽ ഈ റിസോർട്ടിനെതിരെ കേസ് ഉണ്ട്.  ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് റിസോർട്ട് വാങ്ങിയത്. പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന്‍ ആവസ്യപ്പെട്ടിരുന്നു. ഈ ആരോപണമാണ്  എം എം മണി തള്ളിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...