ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത് ; മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് വൈദ്യുതി മന്ത്രി എം.എം. മണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് വൈദ്യുതി മന്ത്രി എം.എം. മണി. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടി പറയവെയാണ് എം.എം. മണി റിപ്പോര്‍ട്ടറോട് രോഷം പ്രകടിപ്പിച്ചത്.

‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്. ഞാന്‍ പറയുന്നത് കേള്‍ക്ക്. എന്നിട്ട് അത് കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്ക്. ഇല്ലെങ്കില്‍ നിങ്ങള്‍ പോകൂ. എനിക്ക് നിങ്ങളെ കാണണമെന്ന് ഒരിതും ഇല്ല. അതേ ഉള്ളൂ. ചുമ്മാ അതും ഇതൊക്കെ എന്റെടുത്ത് പറഞ്ഞാല്‍ ഞാന്‍ വല്ലോം ഒക്കെ പറയും. അറിയാമല്ലോ. ന്യായം പറഞ്ഞാല്‍ ന്യായം.’ എന്ന് പറഞ്ഞായിരുന്നു എം.എം. മണി രോഷം പ്രകടിപ്പിച്ചത്.

വൈദ്യൂതി വാങ്ങുന്നതിനായി സര്‍ക്കാരോ അദാനിയോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വിഢിത്തം പറയുകയാണെന്നും പറഞ്ഞ മന്ത്രി, കെ.എസ്.ഇ.ബി അഴിമതി ആരോപണം നിഷേധിച്ചു. പ്രതിപക്ഷ നേതാവ് തെറ്റിദ്ധരിപ്പക്കുകയാണെന്നും എം.എം. മണി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പൊതു മേഖലയില്‍ നിന്നും മാത്രമാണ് വൈദ്യൂതി വാങ്ങുന്നതെന്നും എം.എം. മണി പറഞ്ഞു. ഒരു സ്വകാര്യ കമ്പിനിയുമായും കെ.എസ്.ഇ.ബി കരാറില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...