ജില്ലാ സെഷന്‍സ് കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ ക്രൈം ബ്രാഞ്ച് ഉത്തരവ് വാങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇല്ലാത്ത അനുമതി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന്  ഉത്തരവ് വാങ്ങി. ഇതിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ കോടതിയെ സമീപിക്കും. സിപിഎം നേതൃത്വത്തിന്റെ താളത്തിനു തുള്ളുന്ന സംസ്ഥാന പോലീസ്, കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതിയില്‍നിന്ന് നേടിയത്.

സെഷന്‍സ് കോടതിയില്‍നിന്ന് അന്വേഷണ ഏജന്‍സിക്കെതിരേ പരാതി നല്‍കിയ സിന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈം ബ്രാഞ്ച് നേടിയത് ഇഡി അറിഞ്ഞിട്ടില്ല. എന്‍ഫോഴ്സ്മെന്റിന്റെ അനുമതി ലഭിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. ഇഡി യോട് അഭിപ്രായം ചോദിച്ചുവേണം കോടതിയുടെ ഉത്തരവ് നേടാന്‍. പക്ഷേ ആ നടപടിക്രമം ഉണ്ടായില്ല. ഇവയെല്ലാം പുതിയ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നു.

കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയലുള്ള പ്രതിയെ ചോദ്യം ചെയ്യാന്‍ രഹസ്യമായി കോടതിയില്‍നിന്ന് അനുമതി നേടിയത് പുതിയ നിയമ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നിയമജ്ഞരും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നിലപാട് വിശദീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...