വംശിയാധിക്ഷേപം : പി.കെ ബഷീറിന് ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്ന് എം.എം. മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുസ്‍ലിം ലീഗ് നേതാവ് പി.കെ. ബഷീര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുന്നുണ്ടെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണി. പി.കെ. ബഷീര്‍ എം.എല്‍.എയെ നേരിട്ടു കാണുമ്പോൾ പരാമര്‍ശത്തെ കുറിച്ച്‌ ചോദിക്കുമെന്നും എം.എം. മണി പറഞ്ഞു. ‘കറുപ്പ് കണ്ടാല്‍ പിണറായിക്ക് പേടി, പര്‍ദ കണ്ടാല്‍ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാല്‍, ഇവരുടെ സംസ്ഥാന കമ്മിറ്റിയില്‍ എം.എം മണി ചെന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നാണ്… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. ഏറനാട് മണ്ഡലത്തിലെ എം.എല്‍.എയായ പി.കെ ബഷീറിന്‍റെ വംശീയാധിക്ഷേപത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

പി.കെ ബഷീറിന്റെ വംശീയാധിക്ഷേപത്തിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. കറുപ്പോ വെളുപ്പോ അല്ല, ചുവപ്പാണ് മണിയാശാന്‍ എന്നായിരുന്നു ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അതിനുപിറകെയാണ് പ്രതികരണവുമായി എം.എം. മണിയും രംഗത്തെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

നദിയിൽ ചാടിയ വയോധികയെ സ്ത്രീകൾ സാഹസികമായി കരയിലെത്തിച്ചു

0
റാന്നി : പമ്പാനദിയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച വയോധികയെ സമീപത്ത് കുളിച്ചുകൊണ്ടിരുന്ന...