ഇടുക്കി : ഒരാഴ്ച മുമ്പ് ആനച്ചാലിന് സമീപം ചെങ്കുളത്ത് കണ്ട പുലിയെച്ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കര്‍ സ്ഥലം റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടത്. മറ്റെവിടെ നിന്നോ പിടികൂടിയ പുലിയെ വനംവകുപ്പ് ഇവിടെ കൊണ്ടു വന്നു വിട്ടതാണെന്നാണ് എം എം മണി എംഎല്‍എ ആരോപിക്കുന്നത്. ആദ്യ ദിവസം പോലീസ് പെട്രോളിംഗ് സംഘമാണ് പുലിയെ കണ്ടത്. രണ്ടാം ദിവസം രാവിലെ എട്ടരയോടെ സ്ക്കൂള്‍ ബസിന് മുന്നിലാണ് പുലി ചാടിയത്. ഇതോടെ പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് എത്തി. എന്നാല്‍ വളര്‍ത്തു മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാത്ത സാഹചര്യത്തില്‍ കൂടുവെച്ച് പിടികൂടുന്നതിന് സാങ്കേതിക തടസമുണ്ടെന്നാണ് വനംവകുപ്പ് നിലപാട്.
ഒരാഴ്ച മുമ്പ് ആനച്ചാല്‍ ചെങ്കുളത്ത് കണ്ട പുലിയെ ചൊല്ലി വിവാദം ; മറ്റെവിടെ നിന്നോ പിടികൂടിയ പുലിയെ വനംവകുപ്പ് ഇവിടെ കൊണ്ടു വിട്ടതാണെന്ന് എംഎം മണി
RECENT NEWS
Advertisment



























