Tuesday, April 22, 2025 6:43 pm

‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ… അച്ചാ ദിന്‍ ആഗയാ’ ; മുന്‍ മന്ത്രി എം.എം.മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതെ ഇന്ന് നമുക്ക് നല്ല ദിവസം വന്നിരിക്കുകയാണെന്ന പോസ്റ്റുമായി മുന്‍ മന്ത്രി എം.എം.മണി. സംസ്ഥാനത്ത് ഇന്ധന വില നൂറുകടന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച്‌ എം.എം. മണി രംഗത്ത് വന്നത്. പൂക്കളും ബലൂണുകളും കൊണ്ടലങ്കരിച്ച പെട്രോള്‍ പമ്പിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു കൊണ്ടാണ് മണിയുടെ പരിഹാസം.

‘ആഘോഷിച്ചാട്ടെ ആഘോഷിച്ചാട്ടെ… അച്ചാ ദിന്‍ ആഗയാ’ എന്നകുറിപ്പും ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിന്റെ വിലയാണ് പല ജില്ലകളിലും നൂറു രൂപ കടന്നത്. തിരുവനന്തപുരം നഗരത്തില്‍ ലിറ്ററിന് 100.20 രൂപ, പാറശാല-101.14 രൂപ, വയനാട് ബത്തേരിയില്‍ 100.24 രൂപ എന്നിങ്ങനെയാണ് വില. സാധാരണ പെട്രോളിനും ഡീസലിനും 28 പൈസ വീതം കൂടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് ഒരു ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടര്‍ച്ചയായ രണ്ടാം ദിവസമാണു വില വര്‍ദ്ധിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടൻ ഷൈൻ ടോം ചാക്കോക്കെതിരായ നടപടി താക്കീതിലൊതുക്കി സിനിമാ സംഘടനകൾ

0
കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ നടപടി താക്കീതിലൊതുക്കി സിനിമാ സംഘടനകൾ. ഫെഫ്ക...

പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

0
മലപ്പുറം: പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കർണാടകയിലെ കാർവാറിൽ...

സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
വയനാട്: സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുന്നതിനിടെ യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി...

മുർഷിദാബാദിലെ അക്രമസംഭവങ്ങൾ : ഗൂഢാലോചനക്കാരെ ഉടൻ തുറന്നുകാട്ടുമെന്ന് മമത ബാനർജി

0
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുര്‍ഷിദാബാദിലുണ്ടായ അക്രമസംഭവങ്ങളിലെ ഗൂഢാലോചനക്കാരെ ഉടൻ...