സംസ്ഥാനത്ത് കൊലപാതകികളും ഗുണ്ടാ സംഘങ്ങളും അഴിഞ്ഞാടുന്നു ; എം.എം. നസീര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പിണറായി സര്‍ക്കാരിന്‍റെ ഭരണത്തില്‍ കൊലപാതകികളും ഗുണ്ടാസംഘങ്ങളും അഴിഞ്ഞാടുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ പറഞ്ഞു.
ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാര്‍ എന്നിവരുള്‍പ്പെട്ട കോണ്‍ഗ്രസ് നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ശക്തികളും ക്രിമിനല്‍ സംഘങ്ങളും കേരളത്തില്‍ ശക്തി സംഭരിച്ച് പ്രവര്‍ത്തനം വ്യാപകമാക്കിയിരിക്കുകയാണ്.  ഇവര്‍ക്ക് വളക്കൂറുള്ള മണ്ണായി   ഇവിടം മാറിയിരിക്കുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണ് സംസ്ഥാനത്ത് അടുത്ത സമയത്ത് നടന്ന രണ്ട് നേതാക്കളുടെ കൊലപാതകങ്ങളെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഭൂരിപക്ഷ, ന്യനപക്ഷ വര്‍ഗീയതയെ ഒരേസമയം താലോലിച്ച് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആ നയം തന്നെ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത് ആപല്‍ക്കരമാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനപാലനം നടത്തേണ്ട പോലീസ് ഉന്നതര്‍ മോന്‍സനെപ്പോലുള്ള തട്ടിപ്പുകാര്‍ക്ക് കൂട്ടുനില്‍ക്കുകയും മാഫിയ സംഘങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കുകയുമാണെന്ന് എം.എം നസീര്‍ പറഞ്ഞു.  അല്‍പ്പമെങ്കിലും ധാര്‍മ്മിക ബോധം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയാനെങ്കിലും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ  സാമുവല്‍കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം,           എസ്.വി പ്രസന്നകുമാര്‍, ടി.കെ സാജു, വി.എ അഹമ്മദ് ഷാ, സജി കൊട്ടക്കാട്, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.

ഡിസംബര്‍ 23 ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം, ഡിസംബര്‍ 27 ന് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ ആന്‍റോ ആന്‍റണി എം.പി യുടെ നേതൃത്വത്തില്‍ കോഴഞ്ചേരിയില്‍ നിന്ന് ഇലന്തൂരിലേക്ക് നടത്തുന്ന ജന്‍ ജാഗ്രത അഭിയാന്‍ പദയാത്ര, കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രകള്‍ എന്നിവ വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.

ഇതിന്‍റെ ഭാഗമായി ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍, പോഷക സംഘടന ജില്ലാ കമ്മിറ്റികള്‍ എന്നിവ വിളിച്ചു ചേര്‍ക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു.  അധികാര ദുര്‍വിനിയോഗം നടത്തിയും കള്ളവോട്ട് ചെയ്തും സി.പി.എം ഗുണ്ടകളുടെ സഹായത്തോടെ യു.ഡി.എഫ് ഭരിക്കുന്ന ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കുന്ന നടപടിയില്‍ നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് നേതൃയോഗം തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...