റാന്നിയിലെ ആൾക്കൂട്ട ആക്രമണം ; 5 പേരെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയുടെ സമീപപ്രദേശങ്ങളായ അങ്ങാടി, ഉന്നക്കാവ് , കരിങ്കുറ്റി തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പൂർണ നഗ്നനായി സ്ത്രീകൾ മാത്രം ഉള്ള വീടുകളുടെ ജനലിലൂടെ ഒളിഞ്ഞു നോക്കുകയും പെട്ടെന്ന് ഓടി മറയുകയും ചെയ്യുന്ന ആളെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു വയ്ക്കുകയും കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. റാന്നി അങ്ങാടി ഉന്നക്കാവ് എന്ന സ്ഥലത്ത് മുള്ളും കാട്ടിൽ വീട്ടിൽ വർഗീസ് മാത്യു (58) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ജൂൺ 7 ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി റാന്നി കരിങ്കുറ്റിയിലും പരിസരപ്രദേശങ്ങളിലും പല വീടുകളിലും പലതവണ ഇയാളുടെ ശല്യം ഉണ്ടായി. പലർക്കും ആളെ മനസ്സിലായി എങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഞായറാഴ്ച രാത്രി സമീപ പ്രദേശത്തെ ഒരു വീട്ടിൽ നഗ്നനായി എത്തി ഒളിഞ്ഞുനോക്കിയ ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും രോഷാകുലരായി സംഘം ചേർന്ന നാട്ടുകാർ ഇയാളെ കെട്ടിയിട്ട് കമ്പുകൊണ്ട് മർദ്ദിക്കുകയും ആയിരുന്നു. സ്ഥലത്ത് എത്തിയ റാന്നി പോലീസ് ഇയാളെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമായതിനാൽപിന്നീട് അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. ഇയാൾ പലതവണ ഒളിഞ്ഞു നോക്കിയ വീടുകളിലെ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നു. പലതവണ ഇയാളിൽ നിന്ന് ശല്യം നേരിട്ട 29 കാരിയായ യുവതിയുടെ മൊഴിയെടുത്ത് റാന്നി പോലീസ് എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ തന്നെയാണ് ഇയാൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. എന്നാൽ ഇയാൾ ആശുപത്രിയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

തുടർന്നാണ് ആക്രമണത്തിൽ പരിക്ക് പറ്റിയ വർഗീസ് മാത്യുവിന്റെ മൊഴി രേഖപ്പെടുത്തി, ഇയാളെ സംഘം ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ച പ്രദേശ വാസികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് ഇപ്പോൾ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി നെല്ലിക്കാമൺ എന്ന സ്ഥലത്ത് പുറത്തേപ്പറമ്പിൽ കാലായിൽ വീട്ടിൽ ജിഷ്ണു(31), നെല്ലിക്കാമൺ മണിമലേറ്റു കാലായിൽ വീട്ടിൽ മഹേഷ്,(32) , മണിമലേറ്റു കാലായിൽ ശശി (56) , മേപ്പുറത്തുകാലായിൽ വീട്ടിൽ റോജി എം രാജു (30) , തോമ്പിക്കണ്ടം എന്ന സ്ഥലത്ത് വാലു മണ്ണിൽ വീട്ടിൽ രജിൻ (32) എന്നിവരാണ് റിമാൻഡിൽ ആയത്. റാന്നി ഇൻസ്പെക്ടർ SHO പ്രജീഷ് ശശി , SI സിബി S, CPO മാരായ സനിൽ പുരുഷോത്തമൻ , ആഞ്ചലോ M N , രാഹുൽ KR , രാജിത് R നായർ , വിവേക് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...