തൃശൂർ കിള്ളിമംഗലംത്തെ ആൾക്കൂട്ട ആക്രമണം ; 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ്. കേസിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടു. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41) , ബന്ധുവായ അൽത്താഫ് (21 ), അയൽവാസി കബീർ (35 ) തുടങ്ങിയവരാണ് അറസ്റ്റിലായത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മർദ്ദനത്തിനിരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്ന് സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. തന്റെ സഹോദരന്റെ നില അതീവ ഗുരുതരമാണെന്നും രതീഷ് വ്യക്തമാക്കി.

അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്തോഷിനെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽ വച്ചാണ് സന്തോഷിന് മർദ്ദനമേറ്റത്. അബ്ബാസിന്റെ വീട്ടിൽ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടർന്ന്, വീട്ടുകാർ സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇന്ന് പുലർച്ചെ ഇയാൾ ഇവിടെ നിന്ന് അടയ്ക്ക എടുക്കാൻ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...