വിഷുദിനത്തിൽ ഭിക്ഷ യാചിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

അങ്കമാലി: ശമ്പളം വൈകുന്നതിനെതിരെ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം. ബിഎംസിന്‍റെ നേതൃത്വത്തിൽ അങ്കമാലി ഡിപ്പോയിലാണ് പ്രതിഷേധം നടന്നത്. ‘തങ്ങൾ പിച്ചച്ചട്ടി എടുത്ത് ജീവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്തമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കോർപ്പറേഷന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സർക്കാർ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നെന്നും ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. സർക്കാരിൽ നിന്നും സഹായമായി ലഭിച്ച 30 കോടിയിൽ നിന്നും ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ പകുതിയാണ് ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയിരിക്കുന്നത്. സർക്കാർ സഹായം കൂടാതെ തനത് ഫണ്ടിൽ നിന്ന് ശമ്പളം നൽകാനാവില്ലെന്ന നിലപാടിലാണ് കെഎസ്ആർടിസി മാനേജ്മെന്‍റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...