തൃശൂർ കിള്ളിമംഗലം ആൾക്കൂട്ട ആക്രമണം ; നാലു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേർ അറസ്റ്റിൽ. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41), ബന്ധുവായ അൽത്താഫ് (21 ), അയൽവാസി കബീർ (35 ) തുടങ്ങിയവരാണ് അറസ്റ്റിലായത്. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മർദ്ദനത്തിനിരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്ന് സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. തന്റെ സഹോദരന്റെ നില അതീവ ഗുരുതരമാണെന്നും രതീഷ് വ്യക്തമാക്കി.

അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്തോഷിനെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽവച്ചാണ് സന്തോഷിന് മർദ്ദനമേറ്റത്. അബ്ബാസിന്റെ വീട്ടിൽ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടർന്ന്, വീട്ടുകാർ സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇന്ന് പുലർച്ചെ ഇയാൾ ഇവിടെ നിന്ന് അടയ്ക്ക എടുക്കാൻ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...