യുവാവിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത് പിറ്റ്ബുള്‍ നായ ; നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്: യുവാവിന്റെ ജനനേന്ദ്രിയം പിറ്റ്ബുള്‍ നായ കടിച്ചെടുത്തു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഹരിയാനയിലെ കര്‍നാല്‍ ജില്ലയിൽ നടന്ന സംഭവത്തിൽ തന്റെ വയലില്‍ നില്‍ക്കുന്നതിനിടെയാണ് നായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ കടിച്ചത്. നായയുടെ വായില്‍ തുണി തിരുകിയാണ് യുവാവ് കടിയില്‍ നിന്ന് രക്ഷപ്പെട്ടത്. നായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ് റയുവാവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്കായി കര്‍നാലിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

യുവാവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെയും വീട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. രാവിലെ വയലില്‍ എത്തിയ യുവാവ് കൃഷി ചെയ്യാനായി യന്ത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിനടിയില്‍ ഉണ്ടായിരുന്ന നായ കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കടിയേറ്റ് നിലത്തുവീണ യുവാവ് കൈയില്‍ കിട്ടിയ തുണിക്കഷണം ഉപയോഗിച്ച് നായയുടെ വായില്‍ തിരുകി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് യുവാവിന്റെ സ്വകാര്യഭാഗത്ത് നിന്ന് ചോര ഒലിക്കുന്നതാണ്. ഉടൻ തന്നെ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...